ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ നിരാഹാര സമരത്തിലേക്ക്

ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകർ നിരാഹാര സമരത്തിലേക്ക്

ഇരിങ്ങാലക്കുട : ആർബിഐ യുടെ നിയന്ത്രണത്തിലുളള ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നു. നിക്ഷേപങ്ങളുടെ ഇരുപത് ശതമാനം ഇടക്കാലാശ്വാസമായി അനുവദിക്കുക, ബാങ്കിൻ്റെ ബ്രാഞ്ചുകൾ അടച്ച് പൂട്ടുക, ജീവനക്കാരുടെ ശമ്പളം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ആഴ്ച കൂട്ടായ്മയുടെ പ്രതിനിധികൾ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുമായി ചർച്ച നടത്തിയിരുന്നു . ഇതേ തുടർന്ന് കമ്മിറ്റി ചർച്ചയുടെ വിവരങ്ങളും ആവശ്യങ്ങളും ആർബിഐയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ആർബിഐയിൽ നിന്നും മറുപടികൾ ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് നിക്ഷേപകർ നിരാഹാര സമരത്തിന് തയ്യാറെടുക്കുന്നത്. നവംബർ 16 മുതലാണ് സമര പരിപാടികൾ ആരംഭിക്കുന്നതെന്നാണ് സൂചന

Please follow and like us: