കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വാർഷിക പൊതുയോഗവും കുടുംബ സംഗമവും നവംബർ 15 ന്
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ്- സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് വാർഷിക പൊതുയോഗവും കുടുംബസംഗമവും നവംബർ 15 ന് നടക്കും. രാവിലെ 9.30 ന് ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡണ്ട് ക്യാപ്റ്റൻ കെ സോമൻ, സെക്രട്ടറി ജോർജ് എം ഡി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് പരിധിയിലെ യൂണിറ്റുകളിൽ നിന്നായി 300 ഓളം പേർ യോഗത്തിൽ പങ്കെടുക്കും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും. വൈസ് പ്രസിഡൻ്റ് ജിജിമോൻ കെ റപ്പായി, ട്രഷറർ സി കെ വൽസൻ , ജോയിൻ്റ് സെക്രട്ടറിമാരായ രമ കൃഷ്ണമൂർത്തി, ക്യാപ്റ്റൻ പി കെ ദാസൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു















