ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂൾ രജത ജൂബിലി ആഘോഷങ്ങളിലേക്ക്

ക്രൈസ്റ്റ് വിദ്യാനികേതൻ ഐസിഎസ്ഇ സ്‌കൂൾ രജത ജൂബിലി ആഘോഷങ്ങളിലേക്ക്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഐസിഎസ്ഇ സ്കൂൾ രജത ജൂബിലി ആഘോഷങ്ങളിലേക്ക്. നവംബർ 14 ന് വൈകീട്ട് 4 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പാൾ ഫാ ജോയ് ആലപ്പാട്ട്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, ജനറൽ കൺവീനർ ജെയ്‌സൻ പാറേക്കാടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു . 16 ന് രണ്ട് മണിക്ക് കുട്ടംകുളം പരിസരത്ത് നിന്നും ആരംഭിക്കുന്ന വിളംബരജാഥ പൂതംകുളം പരിസരത്ത് സമാപിക്കും. പൂർവ വിദ്യാർത്ഥി സംഗമം , പൂർവ അധ്യാപകരെ ആദരിക്കൽ , ഫുട്ബോൾ , ബാസ്ക്കറ്റ് ബോൾ , ഷട്ടിൽ, ചെസ്സ് ടൂർണ്ണമെൻ്റുകൾ, കുട്ടികൾക്കുള്ള ഭവന നിർമ്മാണം തുടങ്ങിയ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ജനുവരി 16 ന് ചേരുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും . കൺവീനർമാരായ ഡേവിസ് ഊക്കൻ, പ്രൊഫ വി പി ആൻ്റു, ജോസ് ജെ ചിറ്റിലപ്പിള്ളി, പിടിഡബ്ല്യു പ്രസിഡണ്ട് റെജിൻ പാലത്തിങ്കൽ , വൈസ് പ്രസിഡൻ്റ് അഷിത പ്രേം എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

Please follow and like us: