27- മത് വെസ്റ്റ ബാലകലോൽസവത്തിന് ഇരിങ്ങാലക്കുടയിൽ തുടക്കമായി
ഇരിങ്ങാലക്കുട : കെഎസ്ഇ ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി 27 -മത് വെസ്റ്റ ബാലകലോൽസവത്തിന് കെ എസ് പാർക്കിൽ തുടക്കമായി . കാർട്ടൂണിസ്റ്റ് മോഹൻദാസ് ചിത്രം വരച്ച് കലോൽസവം ഉദ്ഘാടനം ചെയ്തു. കെഎസ്ഇ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് കെ , ജനറൽ മാനേജർ സെന്തിൽ കുമാർ എം , ജനറൽ കൺവീനർ ഡോ എബിൾ പി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്















