പൂമംഗലം ഗ്രാമ പഞ്ചായത്തിൽ കാർഷിക പദ്ധതികൾക്ക് തുടക്കമായി

പൂമംഗലം ഗ്രാമപഞ്ചായത്തിൽ കാർഷിക പദ്ധതികൾക്ക് തുടക്കമായി

 

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് കരുത്തേകുന്ന 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾക്ക് തുടക്കമായി. കൃഷിഭവൻ മുഖേന നടപ്പാക്കുന്ന കവുങ്ങിൻ തൈ വിതരണ പദ്ധതിയുടെയും ‘കൃഷിസമൃദ്ധി’ കുറ്റിക്കുരുമുളക് പദ്ധതിയുടെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. കർഷകർക്ക് കുറഞ്ഞ ചെലവിൽ മികച്ച നടീൽ വസ്തുക്കൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന വിളവ് നൽകുന്ന മോഹിത്‌നഗർ ഇനത്തിൽപ്പെട്ട ഗുണമേന്മയുള്ള കവുങ്ങിൻ തൈ ഒന്നിന് 13 രൂപ ഗുണഭോക്തൃ വിഹിതത്തിലും, പന്നിയൂർ-1 ഇനത്തിൽപ്പെട്ട കുറ്റിക്കുരുമുളക് തൈ ഒന്നിന് 25 രൂപ ഗുണഭോക്തൃ വിഹിതത്തിലുമാണ് വിതരണം ചെയ്യുന്നത്. കൃഷി ഓഫീസർ എം സി അഭയ ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാഖി ഗിരീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: