കെഎസ്കെടിയു തൃശ്ശൂർ ജില്ലാ സമ്മേളനം ഡിസംബർ 18, 19 തീയതികളിൽ ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ല സമ്മേളനം ഡിസംബർ 18, 19 തിയതികളിൽ ഇരിങ്ങാലക്കുടയിൽ നടക്കും. ടൗൺ ഹാളിൽ സമ്മേളന സംഘാടകസമിതി രൂപീകരണ യോഗം എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല പ്രസിഡൻ്റ് എം കെ പ്രഭാകരൻ അധ്യക്ഷനായി. ജില്ല സെക്രട്ടറി ടി കെ വാസു, സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, യൂണിയൻ ഏരിയ പ്രസിഡൻ്റ് കെ കെ സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡൻ്റ് വർഗീസ് കണ്ടംകുളത്തി സ്വാഗതവും ഏരിയ സെക്രട്ടറി കെ വി മദനൻ നന്ദിയും പറഞ്ഞു. വി എ മനോജ് കുമാർ ചെയർമാനും കെ വി മദനൻ കൺവീനറും അഡ്വ. കെ ആർ വിജയ ട്രഷററുമായി 501 അംഗ കമ്മിറ്റി രൂപീകരിച്ചു















