ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർമാൻ ചിന്താധർമ്മരാജൻ , മുൻ ചെയർമാൻമാരായ ഇ.എം. പ്രസന്നൻ, സോണിയ ഗിരി, നിമ്യ ഷിജു, സുജ സഞ്ജീവ് കുമാർ, നഗരസഭാ സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രവിത പി. ഉണ്ണികൃഷ്ണനാണ് ലോഗോയും നവതി ഗാനവും തയ്യാറാക്കിയത്.വിവിധ കമ്മിറ്റി ചെയർമാന്മാരായ അഡ്വ. വി.സി. വർഗീസ്, മിനി ജോസ് ചാക്കോള, ടി.എ. പോൾ, റോണി പോൾ മാവേലി, പ്രവീൺസ് ഞാറ്റുവെട്ടി, പി.വി. ശിവകുമാർ, കുരിയൻ ജോസഫ് എന്നിവരും കോ-ഓർഡിനേറ്റർ പി.ആർ. സ്റ്റാൻലിയും മുൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ പ്രതിനിധികൾ, പൗരപ്രമുഖർ, വിവിധ കമ്മിറ്റി അംഗങ്ങൾ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.















