മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പരിശീലനം നൽകി തൃശ്ശൂർ ജില്ലാ പഞ്ചായത്ത്
ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് കാട്ടൂർ, മുരിയാട് ഡിവിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്ക് വേണ്ടിപരിശീലനം നൽകി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ 400 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.
തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ സുധീഷ് ഉദ്ഘാടനo ചെയ്തു. ജില്ല പഞ്ചായത്തംഗം ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.
ഫാസിൽ അറക്കൽ, മിഥുല , മേഘാ , ജീസൺ വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി.















