ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും രണ്ട് സർവീസുകൾ കൂടി ആരംഭിക്കുന്നു

ഇരിങ്ങാലക്കുട കെഎസ്ആർടിസി യിൽ നിന്ന് രണ്ട് സർവീസുകൾ കൂടി പുനരാരംഭിക്കുന്നു.

ഇരിങ്ങാലക്കുട: കോവിഡ് കാലത്ത് നിർത്തിവച്ച രണ്ട് കെ എസ് ആർ ടി സി സർവീസുകൾ കൂടി സബ് ഡിപ്പോയിൽ നിന്നും വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. രാവിലെ 7.35 ന് ഇരിങ്ങാലക്കുടയിൽ നിന്ന് മതിലകത്തേക്കും തിരിച്ച് ഇരിങ്ങാലക്കുടയിലെത്തി 8.45 ന് കാറളം, മൂർക്കനാട്, വഴി ഇരിങ്ങാലക്കുടയിൽ എത്തിച്ചേരും. 9.40 ന് ഇരിങ്ങാലക്കുടയിൽ നിന്നും പുല്ലൂർ, അവിട്ടത്തൂർ, കടുപ്പശ്ശേരി, തുമ്പൂർ, കൊമ്പൊടി വഴി ചാലക്കുടിയിൽ എത്തിച്ചേരും. വൈകീട്ട് 5.05 ന് ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിൽ നിന്നും പുറപ്പെട്ട് ജനറൽ ആശുപത്രി, മാർക്കറ്റ്, ഊരകം പള്ളി, അവിട്ടത്തൂർ, കണ്ണിക്കര വഴി ചാലക്കുടിയിലേക്കുമുള്ള പ്രിയദർശിനി സർക്കുലർ സർവീസ് വൈകീട്ട് 7.10 ന് ഇരിങ്ങാലക്കുടയിൽ തിരിച്ചെത്തും. രണ്ടാമത്തെ ബസ്സ് രാവിലെ 8.35 ന് ഇരിങ്ങാലക്കുടയിൽ നിന്ന് പുറപ്പെട്ട് വല്ലക്കുന്ന്, മുരിയാട് വഴി തൃശൂരിലേക്കുള്ളതാണ്. രണ്ടും പ്രിയദർശിനി സർവീസുകളാണെന്ന് എം എൽ എ അറിയിച്ചു.

സർവീസിന്റെ ഉദ്‌ഘാടനം ഒക്ടോബർ 8 ന് വൈകീട്ട് 4 ന് തോമസ് ഉണ്ണിയാടൻ എം എൽ എ നിർവഹിക്കും

Please follow and like us: