പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് കെപിഎംഎസ്
ഇരിങ്ങാലക്കുട : പട്ടികജാതി പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കെ പി എം എസ് ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാലയങ്ങൾ തുറന്ന് മാസങ്ങൾ പിന്നിട്ടിട്ടും പ്രിമെട്രിക് , പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് ലഭിക്കാതിരിക്കുന്നത് ഈ വിഭാഗങ്ങളോടുള്ള സർക്കാറിന്റെ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് യോഗം വിമർശിച്ചു.പി എൻ സുരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി എ വേണു യോഗം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ പി എ അജയഘോഷ് സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ കെ വി ഉണ്ണികൃഷ്ണൻ, എൻ യു ഉമേഷ്, കെ എ പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. പി വി പ്രതീഷ് സ്വാഗതവും, അഡ്വ. അജീഷ് കുമാർ നന്ദിയും പറഞ്ഞു















