സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ; സ്വാഗത സംഘം ഓഫീസ് പ്രവർത്തനം തുടങ്ങി

പിണ്ടിപ്പെരുന്നാള്‍ ആഘോഷങ്ങൾക്ക് ഒരുങ്ങി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍; സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി

 

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിന്റെ ഒ തിരുനാളിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് കത്തീഡ്രല്‍ വികാരി ഫാ ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. ഹോബി ജോളി ആഴ്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. തിരുനാള്‍ സപ്ലിമെന്റ് താരിഫിന്റെ വിതരണോദ്ഘാടനം കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരനും ഷൈജു കുറ്റിക്കാടനും നല്‍കി നിര്‍വഹിച്ചു. തിരുനാള്‍ പ്രസുദേന്തി കൂപ്പണിന്റെ വിതരണോദ്ഘാടനം കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, ഷാജു പന്തലിപ്പാടന്‍ എന്നിവര്‍ക്ക് നല്‍കി നിര്‍വഹിച്ചു. കത്തീഡ്രല്‍ കൈക്കാരന്മാരായ ജിജി പള്ളായി, ടോണി ചെറിയാടന്‍, ജോമി ചേറ്റുപുഴക്കാരന്‍, ഷോബി കിഴക്കേപീടിക, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് ജോബി അക്കരക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ് ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Please follow and like us: