ക്രൈസ്റ്റ് കോളേജിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്രോജക്ടിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി 37 ലക്ഷം രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രോജക്ടിന് അംഗീകാരം നൽകി.
സുസ്ഥിര ഊർജ്ജം, മാലിന്യ സംസ്കരണം, കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്നീ ലക്ഷ്യങ്ങളുടെ ഭാഗമായാണ് കോളേജിലെ അഗ്രോ ഇന്നവേഷൻ പാർക്കിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഗോബർധൻ പദ്ധതി, സംസ്ഥാന സർക്കാരിന്റെ ശുചിത്വ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് 37 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചത്.
പദ്ധതിയുടെ ഭാഗമായി ദിവസേന കോളേജ് കാന്റീൻ, ഹോസ്റ്റൽ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, ചാണകം എന്നിവ ഇന്ധനമാക്കി മാറ്റും. നിർമാണം തുടങ്ങി ആറുമാസത്തിനകം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിക്ക് നേതൃത്വം നൽകുന്ന ഫാ. ഡോ. വിൻസന്റ് നീലങ്കാവിൽ, ഡോ. സുബിൻ കെ ജോസ് എന്നിവരെ സംസ്ഥാന എഫ് വൈ യു ജി പി റിവ്യൂ കമ്മിറ്റി അംഗമായ പ്രഫ ഡോ ഗ്ലാഡ്സൺ രാജിന്റെ നേതൃത്വത്തിൽ ആദരിച്ചു. പദ്ധതി ക്രൈസ്റ്റ് കോളേജിനെ കേരളത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ കോളേജുകളിൽ ഒന്നായി മാറ്റുന്നതിനുള്ള വലിയ ചുവടുവെപ്പാണെന്ന് പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അറിയിച്ചു















