മുരിയാട് സ്വദേശിയെ അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

മുരിയാട് സ്വദേശിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ അൽജോ (27) എന്നയാളെ ഇയാളുടെ ചേട്ടനോടുള്ള വൈരാഗ്യത്താൽ മുരിയാട് റെയിൽവേ ഗേറ്റിന് സമീപം റോഡ്‌ സൈഡിൽ വച്ച് അക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൊടകര ആലത്തൂർ സ്വദേശി പേരാട്ട് വീട്ടിൽ സജ്വൽ (21) എന്നയാളെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു.സജ്വൽ കൊടകര പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും രണ്ട് അടിപിടിക്കേസിലും പ്രതിയാണ്.

ആളൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീലക്ഷ്മി, എസ് ഐ ശ്രീനിവാസൻ, ജി എ എസ് ഐ നാഗേഷ്, ജി എസ് സി പി ഒ ജി ബിൻ, സി പി ഒ മാരായ വിശാഖ്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: