ഇരിങ്ങാലക്കുട മാർക്കറ്റിൽ ആരോഗ്യവിഭാഗത്തിൻ്റെ മിന്നൽ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട മാർക്കറ്റിൽ ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം. മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ അവിട്ടത്തൂർ സ്വദേശി അബ്ദുൾ മജീദിൻ്റെ വാഹനത്തിൽ നിന്നും എൻ എ ജോൺ എന്ന വ്യക്തിയുടെ ഗോഡൗണിൽ നിന്നുമായിട്ടാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് വാഴയില, പ്ലാസ്റ്റിക് ഗ്ലാസ്സുകൾ എന്നിവ പിടിച്ചെടുത്തത് . ഇവരിൽ നിന്നും പിഴ ഈടാക്കാനുള്ള നടപടികൾ സ്വീകരിക്കും. എസ്പിഎച്ച്ഐ നിസാർ എ യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എച്ച്ഐ മാരായ സൊനേഷ് പി ബി , രജിത ആർ, മോനിഷ എസ് എന്നിവരും ഉണ്ടായിരുന്നു. പരിശോധനകൾ തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ എസ് ബേബി അറിയിച്ചു

Please follow and like us: