ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷാചരണ പരിപാടികൾക്ക് തുടക്കമായി
ഇരിങ്ങാലക്കുട: ഭവനരഹിതരായ നാലുപേര്‍ക്ക് പുതിയ വീടുകള്‍ കൈമാറി ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്‍ഷാചരണ പരിപാടികൾക്ക് തുടക്കമായി. കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് കാരുണ്യവർഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. എംഎൽഎ മാരായ അഡ്വ തോമസ് ഉണ്ണിയാടൻ, സനീഷ്കുമാർ ജോസഫ്, നഗരസഭ ചെയർമാൻ എം പി ജാക്സൻ , ബ്രദര്‍ ജോസ് ചുങ്കത്ത്, സിസ്റ്റര്‍ ലിസി ചക്കാലയ്ക്കല്‍, പി. യു. തോമസ് , വികാരി ജനറല്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു. പൊതുസമ്മേളനത്തിനുശേഷം രൂപത ഹെറിറ്റേജ് സെന്റര്‍ മ്യൂസിയത്തിന്റെ ഉദ്ഘാടനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. 2026 സെപ്റ്റംബർ 10 മുതൽ അടുത്ത വർഷം സെപ്റ്റംബർ 10 വരെയാണ് രൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കാരുണ്യവർഷാചരണ പരിപാടികൾ നടക്കുന്നത്.















