സെൻ്റ് ജോസഫ്സിൽ ഗണിതശാസ്ത്ര ക്വിസ് ;ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ജേതാക്കൾ
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്റർ-സ്കൂൾ ഗണിത ക്വിസ് മത്സരത്തിൽ ഭാരതീയ വിദ്യാഭവൻ പൂച്ചട്ടി ഒന്നാം സ്ഥാനവും, തൃശ്ശൂർ നിർമല മാതാ സെൻട്രൽ സ്കൂൾ രണ്ടാം സ്ഥാനവും, ഭാരതീയ വിദ്യാഭവൻ സ്കൂൾ ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള ക്യാഷ് പ്രൈസും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസിയും ക്വിസ് മാസ്റ്റർ ലിജു അലക്സും ചേർന്ന് വിതരണം ചെയ്തു. 38 ഓളം ടീമുകൾ മൽസരത്തിൽ പങ്കെടുത്തു.















