ഇരിങ്ങാലക്കുടയിൽ ചാത്തൻമാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണമെന്ന് കെ പി എം എസ് ജില്ലാ പഠന ക്യാമ്പ്

ഇരിങ്ങാലക്കുടയിൽ പി.കെ.ചാത്തൻ മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണമെന്ന് കെപിഎംഎസ് ജില്ല പഠന ക്യാമ്പ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ പി കെ ചാത്തൻ മാസ്റ്റരുടെ പ്രതിമ സ്ഥാപിക്കണമെന്ന് കെപിഎം എസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏക ദിന പഠന ക്യാമ്പ് ആവശ്യപ്പെട്ടു. മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന ക്യാമ്പ് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് കെ.എസ്. വിമൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, ട്രഷറർ സി.എ. ശിവൻ, സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ ക്‌ളാസെടുത്തു. ജില്ലാ സെക്രട്ടറി സി.വി. ബാബു ട്രഷറർ പി.സി. ബാബു എന്നിവർ പ്രസംഗിച്ചു.

Please follow and like us: