അമ്മന്നൂർ ഗുരുകുലത്തിൽ ഗുരുസ്മൃതിയും സെമിനാറും
ഇരിങ്ങാലക്കുട : പതിനെട്ടാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന അമ്മന്നൂർ സ്‌മൃതി പൂജയും സെമിനാറും അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വേണുജി ദീപം തെളിയിച്ചു.ആചാര്യ വന്ദനത്തോടെ ആരംഭിച്ച സ്‌മൃതിപൂജ യോഗത്തിന് അമ്മന്നൂർ കുട്ടൻ ചാക്യാർ അദ്ധ്യക്ഷത വഹിച്ചു. ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന മാർഗി മധുചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും പൊതിയിൽ രഞ്ജിത് ചാക്യാർ നന്ദിയും പറഞ്ഞു തുടർന്ന് നടന്ന സെമിനാറിൽ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജ് പ്രിൻസിപ്പാൾ ഡോ.സരിത മഹേശ്വരൻ നാട്യശാസ്ത്രത്തിലെ ദശരൂപക വിധാനം – കവികളുടെ രൂപകല്പനയും ഗ്രന്ഥ സാഹിത്യവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടന്ന് ഡോ. എ.ആർ. ശ്രികൃഷ്ണൻഭാസകൃതികളും ദശരൂപ വിഭാഗി കരണവും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. തുടർന്ന് നിപിൻ ഉണ്ണി ആധുനികനാടകവേദിയും ദശരൂപകങ്ങളും എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു .















