ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നാടിന് സമർപ്പിച്ചു; ജീവിതത്തിലെ ആദ്യത്തെ സിഎസ്ആർ ശ്രമമാണ് പൂർത്തികരിച്ചിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സജ്ജമാക്കിയ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം കേന്ദ്ര പ്രകൃതിവാതകം, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിച്ചു.

ആശുപത്രിയിൽ 20 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച നാല് നിലകളുള്ള പുതിയ ഒ.പി. കെട്ടിടത്തിന്റെ നാലാം നിലയിലാണ് പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 95 ലക്ഷം രൂപ വിനിയോഗിച്ചാണ് ഈ ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജീവിതത്തിലെ ആദ്യത്തെ സിഎസ്ആർ ശ്രമമാണ് പൂർത്തീകരിച്ചിരിക്കുന്നതെന്നും എന്നാൽ തൃശ്ശൂരിൽ എം പി ഫണ്ടിൽ നിന്നുള്ള ആദ്യത്തെ പ്രൊപ്പോസലായ 33 ലക്ഷം ഇപ്പോഴും അനുമതികൾക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.നഗരസഭ ചെയർപേഴ്സൺ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ്,

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്രതിനിധികളായ ടി. വി. ശിവൻ, ഗീതിക വർമ്മ, തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി.പി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിൽഷോ ജോർജ്ജ്, നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ, ജനപ്രതിനിധികൾ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സ്വച് സർവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി ജൈവ അജൈവ മാലിന്യ ശേഖരണത്തിനായി ബി ന്നുകൾ ആശുപത്രി സൂപ്രണ്ടിന് സുരേഷ് ഗോപി കൈമാറി

Please follow and like us: