ജനറൽ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനെയും ജീവനക്കാരെയും അഭിനന്ദിച്ച് തോമസ് ഉണ്ണിയാടൻ എംഎൽഎ
ഇരിങ്ങാലക്കുട: ഗുണമേന്മക്കുള്ള ദേശീയ അംഗീകാരമായ മുസ്‌കാൻ ആൻ്റ് ലക്ഷ്യ സർട്ടിഫിക്കേഷനുകൾ നേടിയ ജനറൽ ആശുപത്രി സൂപ്രണ്ടിനെയും ജീവനക്കാരെയും തോമസ് ഉണ്ണിയാടൻ എംഎൽഎ അഭിനന്ദിച്ചു. ആശുപത്രിയിൽ നടന്ന ചടങ്ങിൽ നഗരസഭാ വൈസ് ഷെയർപേഴ്സൺ ചിന്ത ധർമ്മരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ടി എ പോൾ, വാർഡ് കൗൺസിലർ മാഗി വിൻസെന്റ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് എന്നിവർ പ്രസംഗിച്ചു.















