സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി;ഇരിങ്ങാലക്കുട കെഎസ്ആർടിസി സെന്ററിൽ നിന്നും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുക നാല് സർവീസുകളിൽ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ യാത്ര സേവനം ലഭിക്കുക നാല് ബസ്സുകളിൽ . രാവിലെ 6.20 ന് മതിലകത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക സർവീസ്, 5.30 ന് .ഗുരുവായൂർ , 5.30 ന് എറണാകളം ജെട്ടി, 7.30 ന് ഗ്രാമവണ്ടി എന്നീ ഓർഡിനറി സർവീസുകളിലാണ് പ്രിയദർശിനി സാജന്യ യാത്രയുടെ സേവനം ലഭ്യമാകുന്നത്. സ്ഥിരമായി അയക്കുന്ന സർവീസുകളിൽ 60 ശതമാനത്തോളം സ്ത്രീ യാത്രക്കാരാണ്. ഗ്രാമ വണ്ടിയിൽ 80 ശതമാനവും . ജീവനക്കാരുടെ കുറവ് മൂലം ഇരിങ്ങാലക്കുട സെന്ററിൽ നിന്നും ഒൻപത് സർവീസുകൾ മാത്രമാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഒരുഘട്ടത്തിൽ 28 സർവീസുകൾ വരെ ഇവിടെ നിന്ന് നടത്തിയിരുന്നു .എട്ട് ഡ്രൈവർമാരുടെയും എട്ട് കണ്ടക്ടർമാരുടെയും അടിയന്തര ഒഴിവുകളാണ് ഇരിങ്ങാലക്കുട സെന്ററിൽ ഉളളത്. തൃശൂർ, കൊടുങ്ങല്ലൂർ, ചാലക്കുടി, പെരിഞ്ഞനം എന്നീ റൂട്ടുകളിൽ പന്ത്രണ്ടോളം ഓർഡിനറി സർവീസുകൾ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ലാഭകമല്ലെന്ന് പറഞ്ഞ് കെഎസ്ആർടിസി മാനേജ്മെന്റ് തന്നെ ഇവ നിറുത്തുറലാക്കുകയായിരുന്നു. വേണ്ടത്ര ആസൂത്രണമില്ലാതെ ഈ വണ്ടികളുടെ ഷെഡ്യൂൾ തീരുമാനിച്ചതാണ് വിനയായി മാറിയതെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി തയ്യാറാക്കിയ താത്കാലിക ജീവനക്കാരുടെ പട്ടികയിൽ നിന്നും നിയമനം നടത്തി കൂടുതൽ സർവീസുകൾ നടത്തിയാൽ മാത്രമേ .സൗജന്യ യാത്ര പദ്ധതിയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് എത്തുകയുള്ളൂവെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച നിലവിലുള്ള നാല് ഓർഡിനറി സർവീസുകൾക്ക് പുറമേ നാല് ഓർഡിനറി സർവീസുകൾ കൂടി ആസൂത്രണം ചെയ്തിട്ടുണ്ട്.















