ഇരിങ്ങാലക്കുടയിൽ ജൂൺ 21 ന് മെഗാ മെഡിക്കൽ ക്യാമ്പ്

ഇരിങ്ങാലക്കുടയിൽ ജൂൺ 21 ന് സേവാഭാരതിയുടെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ്

 

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാ ഭാരതിയുടെ നേതൃത്വത്തിൽ കൊച്ചി അമൃത ആശുപത്രിയുടെയും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂൺ 21 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 9 ന് അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെമായി നടക്കുന്ന ക്യാമ്പിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള 35 ഓളം ഡോക്ടർമാർ പങ്കെടുക്കുമെന്ന് സേവാഭാരതി പ്രസിഡണ്ട് നളിൻ ബാബു, കോർഡിനേറ്റർ ജോൺസൻ കോലങ്കണ്ണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ലക്ഷം രൂപയുടെ മരുന്നുകളും സൗജന്യമായി വിതരണം ചെയ്യുമെന്നും സംഘാടകർ അറിയിച്ചു

Please follow and like us: