ജെ ചിത്തരഞ്ജൻ ദിനാചരണം; താലൂക്ക് ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ജെ ചിത്തരഞ്ജൻ ദിനാചരണം; ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലേക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും,എ ഐ ടി യു സി ദേശീയ പ്രസിഡന്റുമായിരുന്ന ജെ.ചിത്തരഞ്ജൻ ദിനാചരണത്തോടനുബന്ധിച്ച് എഐടി യുസി തൃശൂർ ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട

ജനറൽ ഹോസ്പിറ്റലിലേക്ക് ആശുപത്രി ഉപകരണങ്ങളായ വീൽ ചെയറുകൾ,കിടക്ക വിരികൾ,പില്ലോ കവറുകൾ എന്നിവ വിതരണം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി .കെ ജി ശിവാനന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി ടി കെ.സുധീഷ് അധ്യക്ഷത വഹിച്ചു. ആശുപത്രി സ്റ്റാഫ് കൗൺസിൽ അംഗം ഡോ :അരുൺ കെ ഐപ്,നഴ്സിങ് സൂപ്രണ്ട് ടി എ ലത, നഴ്സിങ് ഓഫീസർ കെ ടി.പ്രീതി,അജിത് എന്നിവർ ആശു പത്രി ഉപകരണങ്ങൾ ഏറ്റുവാങ്ങി.പി .മണി,എൻ.കെ.ഉദയപ്രകാശ്,

എ.ആർ. റസിൽ,

കെ.വി. രാമകൃഷ്ണൻ,

കെ.എസ്. പ്രസാദ്,

മോഹനൻ വലിയാട്ടിൽ

എന്നിവർ പ്രസംഗിച്ചു,

ജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശിവൻ സ്വാഗതവും,ജില്ലാ ജനറൽ കൗൺസിൽ അംഗം വർദ്ധനൻ പുളിക്കൽ നന്ദിയും പറഞ്ഞു.

Please follow and like us: