ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വാർഷികയോഗം
ഇരിങ്ങാലക്കുട : കലാമൂല്യമുള്ളതും എന്നാൽ സാമ്പത്തിക പരാജയങ്ങൾ എറ്റുവാങ്ങുന്നതുമായ ചിത്രങ്ങൾക്കും സംവിധായകർക്കും കൈത്താങ്ങായി നിലകൊള്ളാൻ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ വാർഷിക യോഗം റോട്ടറി ക്ലബ്ബ് മിനി എസി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരിക്കാട്ട് അധ്യക്ഷത വഹിച്ചു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള ബിഎസ്എസ് അവാർഡ് നേടിയ ജോസ് മാമ്പിള്ളിയെ ചടങ്ങിൽ ആദരിച്ചു . റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പ്രൊ എം എ ജോൺ, സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ , ട്രഷറർ രാജീവ് മുല്ലപ്പിള്ളി, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ടുനീഷ്യൻ ചിത്രമായ ” വേർ ദി വിൻഡ് കംസ് ഫ്രം ” പ്രദർശിപ്പിച്ചു.















