വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു
ഇരിങ്ങാലക്കുട : വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് എഴ് മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ മണിയുടെയും സുനിതയുടെയും മകൻ അച്ചു (19) ആണ് മരിച്ചത്. ചെമ്മീൻചാലിൽ ഇറങ്ങിയ അച്ചുവിൻ്റെ കാലുകൾ മീൻ പിടിക്കാൻ ഇട്ടിരുന്ന വലയിൽ കുരുങ്ങുകയായിരുന്നുവെന്ന് നിപ്മറർ അധികൃതർ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി എട്ട് മണിയോടെയാണ് മൃതശരീരം കരയിൽ എത്തിച്ചത്. ബാച്ചിലർ ഇൻ പ്രോസ്തെറ്റിക് ആൻ്റ് ഓർത്തോട്ടിക് കോഴ്സിൽ ഒന്നാം വർഷ വിദ്യാർഥിയാണ്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പോസ്‌റ്റ്മാർട്ടത്തിന് ശേഷം വൈകീട്ട് മൂന്നരയോടെ മൃതശരീരം തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി.















