തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് ഇല്ലെന്ന് നടൻ ടൊവിനോ തോമസ്

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും സിനിമയുടെ സമ്മർദ്ദം തന്നെ അധികമാണെന്നും കൂടുതൽ സമ്മർദ്ദമുള്ള രാഷ്ട്രീയം ഇപ്പോഴത്തെ സാഹചര്യത്തിൽ ഉദ്ദേശിക്കുന്നില്ലെന്നും നടൻ ടൊവിനോ തോമസ്

 

ഇരിങ്ങാലക്കുട : സിനിമ തന്നെ എറെ സമ്മർദ്ദമാണ് നൽകുന്നതെന്നും ഇതിലും സമ്മർദ്ദമുള്ള രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടൻ ടൊവിനോ തോമസ്. രാഷ്‌ട്രീയത്തിൽ തനിക്ക് സുഹൃത്തുക്കളുണ്ട്. അവർ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ച് ബോധ്യമുണ്ട് . ഉറക്കക്കുറവും സമ്മർദ്ദവും സിനിമയിൽ നിന്ന് തന്നെ വേണ്ടുവോളമുണ്ട് . ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ നമ്പർ 113 ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്പടയോട് സംസാരിക്കുകയായിരുന്നു ടോവിനോ . ചലച്ചിത്ര മേഖലയിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് താൽപ്പര്യവും പ്രാപ്തിയുമുള്ളവർ കടന്നു വരുന്നത് അഭിനന്ദാർഹമാണ്. ജനാധിപത്യത്തിലും ജനങ്ങളിലും വിശ്വാസമുണ്ട്. വോട്ട് അവകാശവും കടമയുമാണെന്നും നടൻ പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പമാണ് നടൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്

Please follow and like us: