ശ്രദ്ധ നേടി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ ശ്രീരാമപട്ടാഭിഷേകം കഥകളി വഴിപാട്
ഇരിങ്ങാലക്കുട : ശ്രദ്ധ നേടി ശ്രീരാമപട്ടാഭിഷേകം കഥകളി . കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ പ്രൊഫ: ലക്ഷ്മണൻ നായർക്കുവേണ്ടി ഭാര്യ സാവിത്രിലക്ഷ്മണൻ, മക്കൾ ബാലമുരളി, അപർണ്ണ, മരുമക്കൾ ലക്ഷ്മി, രഞ്ജിത്, പേരക്കുട്ടികൾ അർജ്ജുൻ , അദ്വൈത് , അജിത്, ആർദ്രലക്ഷ്മി, എന്നിവർ ചേർന്ന് വഴിപാടായിട്ടാണ് കഥകളി സമർപ്പിച്ചത്.
പേരക്കുട്ടി അജിത്തിൻ്റെ അരങ്ങേറ്റവും ഉണ്ടായി.കലാനിലയം ഗോപി (ശ്രീരാമൻ ), കലാനിലയം രാഘവനാശാൻ (ഭരതൻ ), കലാമണ്ഡലം ഹരിദാസൻ (വിഭീഷണൻ ), കലാമണ്ഡലം അരുൺ രാജു ( സീത ),കലാനിലയം കരുണാകരക്കുറുപ്പ് (ഭരദ്വാജൻ , വസിഷ്ഠൻ ), കലാനിലയം വിനോദ് ( ഹനുമാൻ ) തുടങ്ങിയവരും സർവ്വതോഭദ്രത്തിലെ കലാകാരന്മാരുമാണ് വേഷമണിഞ്ഞത്.
നവതിയോടടുത്ത കലാനിലയം രാഘവനാശാനാണ് ഭരതൻ്റെ വേഷം കെട്ടിയത്.കലാനിലയം രാജേന്ദ്രനും കലാനിലയം ബാബുവും സംഗീതം ഒന്നാന്തരമാക്കിയപ്പോൾ, കലാനിലയം പ്രകാശൻ്റെയും കലാനിലയം സന്തോഷിൻ്റെയും കൈകളിൽ മദ്ദളവും കലാനിലയം ദീപക്, കലാനിലയം വിനായകൻ എന്നിവരുടെ കൈകളിൽ ചെണ്ടയും സുഭദ്രമായിരുന്നു.















