നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി സ്ഥാനാർഥികളുടെ പ്രചരണപ്രവർത്തനങ്ങൾ തുടരുന്നു.
ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായുള്ള മുന്നണി സ്ഥാനാർഥികളുടെ പ്രചരണ പരിപാടികൾ തുടരുന്നു. എൽഡിഎഫ് സ്ഥാനാർഥി ഡോ ആർ ബിന്ദുവിൻ്റെ പര്യടന പരിപാടി മൂന്ന് ദിവസം പിന്നിട്ടു. മൂന്നാം ദിവസം മുരിയാട് പഞ്ചായത്തിലെ എടയാട്ടുമുറിയിൽ നിന്നും ആരംഭിച്ച പര്യടനം പട്ടേപ്പാടം കുതിരത്തടത്തിൽ സമാപിച്ചു. ചൊവ്വാഴ്ച ഇരിങ്ങാലക്കുട എകെപി ജംഗ്ഷനിൽ നിന്നും പര്യടനം ആരംഭിക്കും.
കാറളം, പൊറത്തിശ്ശേരി, ഇരിങ്ങാലക്കുട ടൗൺ എന്നിവടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണവും എറ്റ് വാങ്ങി യുഡിഎഫ് സ്ഥാനാർഥി അഡ്വ തോമസ് ഉണ്ണിയാടൻ്റെ പര്യടനം രണ്ട് ദിവസം പിന്നിട്ടു. കാറളം ചെമ്മണ്ട ബാലവാടി പരിസരത്ത് നിന്നും ആരംഭിച്ച പര്യടനം കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റ്യൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം പ്രചരണപ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിൻ്റെ വിവിധ ക കേന്ദ്രങ്ങളിൽ എത്തി വോട്ടർമാരെ സന്ദർശിച്ചു. എൻഎസ്എസ് താലൂക്ക് യൂണിയൻ, വേളൂക്കര കുരിശ് പള്ളി, കേരള ഫീഡ്സ്, കുടുംബയോഗങ്ങൾ എന്നിവടങ്ങളിലാണ് സ്ഥാനാർഥി എത്തിച്ചേർന്നത്















