ആളൂർ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം; നിർമ്മാണം പൂർത്തീകരിച്ചത് 46 ലക്ഷം രൂപ ചിലവഴിച്ച്

ആളൂർ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം; നിർമ്മാണം പൂർത്തീകരിച്ചത് 46 ലക്ഷം രൂപ ചിലവഴിച്ച്

 

ഇരിങ്ങാലക്കുട എം.എല്‍.എയും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായി ഡോ:ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 19-ാം വാര്‍ഡ് നാരായണത്ത് അമ്പലം റോഡും 31 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച 18-ാം വാര്‍ഡ് കാരൂര്‍ കുണ്ടേപ്പാടം റോഡുമാണ് മന്ത്രി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Please follow and like us: