സത്യജിത് റേ ഫിലിം അവാർഡുകൾ വിതരണം ചെയ്തു

സത്യജിത്‌റായ് ഗോൾഡൻ ആർക്ക് അവാർഡുകൾ വിതരണം ചെയ്തു; പ്രവാസി വ്യവസായി ഷാജു വാലപ്പൻ നവാഗത സംവിധായകനുള്ള അവാർഡ് എറ്റുവാങ്ങി

 

തൃശ്ശൂർ : സത്യജിത്‌റായ് ഗോൾഡൻ ആർക്ക് പുരസ്‌കാര വേദിയിൽ വാലപ്പൻ ക്രിയേഷൻസ് നിർമ്മിച്ച ‘സ്വാലിഹ്’, ‘നിഴൽ വ്യാപാരികൾ’ എന്നീ ചിത്രങ്ങൾക്ക് അംഗീകാരം. നിഴൽ വ്യാപാരികൾ സംവിധാനം ചെയ്ത പ്രവാസി വ്യവസായിയും ഇരിങ്ങാലക്കുട കല്ലേറ്റുംകര സ്വദേശിയുമായ ഷാജു വാലപ്പൻ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനും മികച്ച നവാഗത സംവിധായകനുമുള്ള അംഗീകാരങ്ങൾ എറ്റുവാങ്ങി. സിദ്ധിക്ക് പറവൂറിനെ മികച്ച സംവിധായകനായും തിരക്കഥാകൃത്തായും ആദരിച്ചു. വിനോദ് കുണ്ടുകാട്, ഡോ. അനശ്വര, ജലീൽ ബാദുഷ,ഷെജിൻ ആലപ്പുഴ, അഡ്വ. റോയ്, നസീമ അറക്കൽ, മാസ്റ്റർ മിഹ്റാസ്, ബേബി ആത്മിക എന്നിവർ വിവിധ വിഭാഗങ്ങളിൽ അവാർഡുകൾ നേടി. തിരുവനന്തപുരം എകെജി സ്മാരക ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങ് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചലച്ചിത്ര – സംസ്കാരിക രംഗത്ത് നിന്നുള്ള ജോഷി മാത്യു, ബാലു കിരിയത്ത്, തുളസിദാസ്, രാജീവ് അഞ്ചൽ, ടി.എസ്. സുരേഷ് ബാബു, അഴകപ്പൻ, ഹരീഷ് പേരാടി, ബാബു പള്ളാശ്ശേരി, ജോർജ് ഓണക്കൂർ, വയലാർ ശരത് ചന്ദ്ര വർമ്മ തുടങ്ങിയവർ പങ്കെടുത്തു. സത്യജിത്‌റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻ ലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിന്നണി ഗായകരായ റെജു ജോസഫ്, ദിവ്യ നായർ എന്നിവരുടെ ഗാനമേളയും അരങ്ങേറി.

Please follow and like us: