പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച മൂന്ന് സ്വകാര്യ ബസ്സുകൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച ഇരിങ്ങാലക്കുട മേഖലയിലെ മൂന്ന് സ്വകാര്യ ബസ്സുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി

ഇരിങ്ങാലക്കുട : പെർമിറ്റ് വ്യവസ്ഥ ലംഘനങ്ങൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ് സ്ക്വാഡിൻ്റെ നടപടികൾ തുടരുന്നു. അവസാന ട്രിപ്പുകൾ മുടക്കിയ മംഗലത്ത്, കൃഷ്ണാസ് എന്നീ ബസ്സുകളെ കഴിഞ്ഞ ദിവസം രാത്രി കാട്ടൂരിൽ നിന്നും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പിടികൂടി. കൊടകരയിലേക്കും ഇരിങ്ങാലക്കുടയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയതിൻ്റെ പേരിൽ മംഗലത്ത് ബസ്സ് ഉടമയിൽ നിന്നും 10500 രൂപയും കൃഷ്ണ എന്ന പേരിലുള്ള രണ്ട് ബസ്സുകളുടെ ഉടമയിൽ നിന്നും 10750 രൂപയും 8250 രൂപയും പിഴ ഈടാക്കിയിട്ടുണ്ട്. സ്ക്വാഡിലെ എംവിഐ പി വി ബിജു, അസി. എംവിഐ കെ വിപിൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.

Please follow and like us: