അതിരപ്പിള്ളിയിൽ വിദ്യാർത്ഥികൾക്കായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനായ തവനിഷിന്റെ തണൽ പദ്ധതി
ചാലക്കുടി : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സഹായ പദ്ധതിയാണ് “തണൽ” ൻ്റെ ഭാഗമായി പദ്ധതിയുടെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ, പുസ്തകങ്ങൾ, കുടകൾ എന്നിവ വിതരണം ചെയ്തു. അതിരപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിജേഷ് അധ്യക്ഷത വഹിച്ചു.
ക്രൈസ്റ്റ് കോളേജ് മാനേജർ റവ. ഫാ. ജോയ് പീനിക്കാപറമ്പിൽ, മുൻ മാനേജർ റവ. ഫാ. ജോൺ തോട്ടപ്പിള്ളി
വ്യവസായിയും ക്രൈസ്റ്റ് കോളേജിന്റെ പൂർവ വിദ്യാർത്ഥിയുമായ
തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ, ഗീത വേണുഗോപാൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമിനി മണിലാൽ,
തവനിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ തമന്ന കെ അബ്ദുൽ, ശ്വേതാ പ്രകാശ് എന്നിവർ സംസാരിച്ചു. തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ അസിസ്റ്റന്റ് പ്രൊഫസർ മുവിഷ് മുരളി, അസിസ്റ്റന്റ് പ്രൊഫ.തൗഫീഖ് അൻസാരി, അസിസ്റ്റന്റ് പ്രൊഫ
നസീറ കെ എം എന്നിവർ നേതൃത്വം നൽകി.