വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയിറങ്ങി; മണ്ഡലത്തിലെ കലാകാരൻമാർക്ക് ചടങ്ങിൽ ആദരം

വർണ്ണക്കുട സാംസ്കാരികോൽസവത്തിന് കൊടിയിറങ്ങി; സമാപന ചടങ്ങിൽ കലാകാരൻമാർക്ക് ആദരം

 

ഇരിങ്ങാലക്കുട: ഡിസംബർ 21 മുതൽ 29 വരെ നീണ്ടു നിന്ന ഇരിങ്ങാലക്കുടയുടെ നാട്ടുത്സവമായ വർണ്ണക്കുടയുടെ സമാപനദിനമായ ഇന്ന് സാംസ്കാരിക സമ്മേളനം ജയരാജ് വാരിയർ ഉദ്ഘാടനം നിർവ്വഹിച്ചു. വർണ്ണക്കുട സ്വാഗതസംഘം ചെയർപേഴ്സനും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്.പ്രിൻസ് മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ അയ്യപ്പകുട്ടി ഉഭിമാനം, പല്ലൊട്ടി ടീം,ജിതിൻ രാജ്, മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, ദീപക് വാസൻ, ഷാരോൺ ശ്രീനിവാസ്, കരിങ്കാളി ടീം, കണ്ണൻ മംഗലത്ത്, ഷൈജു അവറാൻ,സജു ചന്ദ്രൻ, സാവിത്രി അന്തർജനം, വൈഗ.കെ.സജീവ്,സാന്ദ്ര പിഷാരടി എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ, മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് , നഗരസഭ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ വിവിധ സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൻ മേരിക്കുട്ടി ജോയ് സ്വാഗതവും സ്റ്റേജ് കമ്മിറ്റി ചെയർമാൻ അഡ്വ.കെ.ആർ.വിജയ നന്ദിയും പറഞ്ഞു.

Please follow and like us: