പട്ടണത്തിലെ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭരണസമിതി ….

ഇരിങ്ങാലക്കുട : പട്ടണത്തിലെ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭരണസമിതി. ക്ലബ് ഹാളിൽ നടന്ന പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളായി പി ശ്രീനിവാസൻ ( പ്രസിഡണ്ട്) , കെ എ റിയാസുദ്ദീൻ (വൈസ്-പ്രസിഡണ്ട്) , നവീൻ ഭഗീരഥൻ (സെക്രട്ടറി) , മൂലയിൽ വിജയകുമാർ ( ജോയിൻ്റ് സെക്രട്ടറി) , ഷാജൻ ചക്കാലക്കൽ (ട്രഷറർ) എക്സിക്യൂട്ടീവ് അംഗങ്ങളായി വി ആർ സുകുമാരൻ, രാജീവ് മുല്ലപ്പിള്ളി, ഓഡിറ്റർ ആയി അഞ്ജുമോൻ വെള്ളാനിക്കാരൻ എന്നിവരെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. യോഗം ടൗൺ സഹകരണ ബാങ്ക് ചെയർമാൻ എം പി ജാക്സൻ ഉദ്ഘാടനം ചെയ്തു. അഡ്ഹോക്ക് കമ്മിറ്റി കൺവീനർ പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും കൺവീനർ അവതരിപ്പിച്ചു. വി ആർ സുകുമാരൻ സ്വാഗതവും നവീൻ ഭഗീരഥൻ നന്ദിയും പറഞ്ഞു.















