നഷ്‌ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ഇൻഷ്വറൻസ് ഏജൻ്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം

നഷ്ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം

ഇരിങ്ങാലക്കുട: നഷ്ടപരിഹാരങ്ങൾ ഒത്തുതീർപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ കേന്ദ്ര സർക്കാരും ഇൻഷുറൻസ് റഗുലേറ്ററി ആൻ്റ് ഡെവലപ്പ്മെൻ്റ് അതോറിറ്റിയും ഇടപെടണമെന്ന് ആൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖല സമ്മേളനം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന സമ്മേളനം സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഖിലേഷ് ടി ആർ ഉദ്ഘാടനം ചെയ്തു . ജില്ലാ കമ്മിറ്റി പി കെ രത്‌നാകരൻ അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം വർദ്ധനൻ പുളിക്കൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ കമ്മിറ്റി അംഗം കണ്ണൻ വടക്കൂട്ട്,സി പി.റാഫേൽ,കെ ഡി.ജിമ്മി,മധു സൂധനൻ വി ആർ,ജെൻസൺ,ലാജി.ജി എന്നിവർ പ്രസംഗിച്ചു,ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ടായി പി കെ.രത്നാകരനേയും,സെക്രട്ടറിയായി വി ആർ.മധുവിനെയും,ട്രഷററായി ജി. ലാജിയേയും യോഗം തിരഞ്ഞെടുത്തു.

Please follow and like us: