യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തെ അപലപിച്ച് ബിജെപി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകർക്കും മാധ്യമ പ്രവർത്തകർക്കുമെതിരെ ഒരു വിഭാഗം കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തെ അപലപിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി . തട്ടിപ്പ് നടത്തിയ നേതാക്കളെ സംരക്ഷിക്കാനും യഥാർഥ വസ്‌തുതകൾ ജനങ്ങളിലേക്ക് എത്തിക്കാതിരിക്കാനുമാണ് ഗുണ്ടായിസത്തിൻ്റെ മേലങ്കി അണിയുന്നവർ ശ്രമിക്കുന്നതെന്നും നഗരസഭ ഭരണം എല്പിച്ച ജനങ്ങളോടും സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തോടുമുള്ള വെല്ലുവിളിയാണെന്നും മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Please follow and like us: