ലോറി തകർത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകിയില്ലെന്ന കാരണത്താൽ ലോറി തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച് ലോറി തല്ലിതകർത്ത കേസിൽ നടവരമ്പ്, കോണത്തുകുന്ന്, എടക്കുളം , എടതിരിഞ്ഞി, അമ്മാടം സ്വദേശികൾ അറസ്റ്റിൽ

 

ഇരിങ്ങാലക്കുട :ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകിയില്ലെന്ന തെറ്റിദ്ധാരണയുടെ പേരിൽ സപ്ലൈകോയിലേക്ക് റേഷൻ അരിയുമായി വന്ന ലോറി തടഞ്ഞുനിർത്തി ഡ്രൈവറെ ആക്രമിക്കുകയും ലോറി തല്ലിത്തകർക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. നടവരമ്പ് സ്വദേശി എലൂപറമ്പിൽ വീട്ടിൽ സനൽ (30), കോണത്തുകുന്ന് സ്വദേശി പുതിയകാവിൽ വീട്ടിൽ കണ്ണൻ (38), എടക്കുളം സ്വദേശി ചക്കാലക്കൽ വീട്ടിൽ മനീഷ് (33), എടതിരിഞ്ഞി സ്വദേശി മഠത്തിങ്കൽ വീട്ടിൽ ഹരികുമാർ (26), അമ്മാടം വെങ്ങിണിശ്ശേരി സ്വദേശി പുത്തുവീട്ടിൽ ബാബു (41) എന്നിവരാണ് അറസ്റ്റിലായത്.ജൂലൈ 29-ന് വൈകീട്ട് ആറുമണിയോടെ ആളൂർ–മാള വഴിയിലുള്ള ജംഗ്ഷനിൽ വെച്ചാണ് സംഭവം. പ്രതികൾ ലോറി ഡ്രൈവറായ കുറ്റിച്ചിറ പുളിങ്കര സ്വദേശി പുത്തൻവേലി വീട്ടിൽ രഘുദാസ് (46)നെ അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ലോറിയുടെ വൈപ്പറുകൾ വലിച്ചൊടിക്കുകയും ഹെഡ്‌ലൈറ്റും മുൻവശത്തെ ഗ്ലാസും അടിച്ചുതകർക്കുകയും ചെയ്ത് ഏകദേശം 50,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു. ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഹരിക്കുട്ടൻ കെ വി, എസ് ഐ അമൽജോയ്, ജി എസ് ഐ പ്രസന്നകുമാർ കെ പി, എ എസ് ഐ ബൈജു കെജി, ജി എസ് സി പി ഒ സമീഷ് എഎസ്, സി പി ഒ മാരായ സനിസ കെ എസ്, ഹരികൃഷ്ണൻ എൻ ബി, ആകാശ്, ആദർശ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Please follow and like us: