അഭയം പദ്ധതി; മുരിയാട് സ്വദേശിയായ വിദ്യാർഥിക്ക് വീട് നിർമ്മിച്ച് നൽകി

അഭയം’ പദ്ധതി; ക്രൈസ്റ്റ് കോളേജ് വിദ്യാർഥിക്ക് നിർമ്മിച്ച് നൽകിയ സ്നേഹവീടിന്റെ താക്കോൽ കൈമാറി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റുകൾ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് നടപ്പിലാക്കിയ ‘അഭയം’ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കോളേജിലെ മുരിയാട് സ്വദേശിയായ വിദ്യാർഥിക്ക്

എൻ.എസ്.എസ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ കൈമാറി.

കോളേജ് പ്രിൻസിപ്പൽ ഫ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പി. ടി., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. അനുഷ മാത്യു, ഡോ. സുബിൻ കെ. ജോസ്, മുൻ പ്രോഗ്രാം ഓഫീസർ ഷിന്റോ വി. പി., സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. മനു വി, കാലിക്കറ്റ് സർവ്വകലാശാല എൻ.എസ്.എസ് കോർഡിനേറ്റർ ഡോ. വി. വിജയ് കുമാർ, തൃശൂർ ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ രഞ്ജിത്ത് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

Please follow and like us: