ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ ആർബിഐ നിയന്ത്രണങ്ങൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി; ബാങ്കിൻ്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലെന്നും ആർബിഐ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിൽ ആർബിഐ എർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ബാങ്കിൻ്റെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ കൃത്യമായ ശ്രമങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂലൈ 30 നാണ് ഇടപാടുകൾ നടത്തുന്നതിന് ആർബിഐ ആറ് മാസത്തേക്ക് നിയന്ത്രണങ്ങൾ എർപ്പെടുത്തിയത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി 2026 ജൂലൈ 30 വരെ നിയന്ത്രണങ്ങൾ നീട്ടിയിരുന്നു. ജൂലൈ 24 ന് ഇറങ്ങിയ ഉത്തരവ് പ്രകാരമാണ് നിയന്ത്രണങ്ങൾ 2026 ഒക്ടോബർ 30 വരെ നീട്ടിയിരിക്കുന്നത്. ഇതിനിടയിൽ ആർബിഐ കോൺഗ്രസ്സ് നേതാവ് എം പി ജാക്സൻ ചെയർമാനായിട്ടുള്ള ഭരണ സമിതിയെ സസ്പെൻ്റ് ചെയ്തിരുന്നു. ആർബിഐ യുടെ നിയന്ത്രണത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിലവിൽ ഭരണം നടത്തുന്നത്. ബാങ്കിൻ്റെ സാമ്പത്തിക നില മെച്ചപ്പെട്ടിട്ടില്ലെന്ന സൂചനയും പുതിയ ഉത്തരവിലുണ്ട്.















