നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ 134 ബൂത്തുകളിൽ യുഡിഎഫ് മുന്നിൽ

നിയമസഭ തിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് 134 ബൂത്തുകളിൽ മുന്നിൽ; എൽഡിഎഫ് മുന്നിലെത്തിയത് 81 ബൂത്തുകളിൽ

ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ യുഡിഎഫ് മുന്നിലെത്തിയത് 134 ബൂത്തുകളിൽ. 223 ബൂത്തുകളാണ് ആകെയുള്ളത്. എൽഡിഎഫ് 81 ബൂത്തുകളിലാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ഒരു ബൂത്തിൽ യുഡിഎഫും എൽഡിഎഫും തുല്യനിലയിലാണ് . എഴ് ബൂത്തുകളിലാണ് എൻഡിഎ മുന്നിൽ എത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭ ( പഴയ) പ്രദേശത്ത് 5028 വോട്ടിൻ്റെ ലീഡാണ് യുഡിഎഫ് നേടിയിരിക്കുന്നത്. ആളൂർ പഞ്ചായത്തിൽ 39 ബൂത്തുകളിൽ 32 എണ്ണത്തിലും യുഡിഎഫ് മുന്നിലാണ്. 4744 വോട്ടിൻ്റെ ലീഡ് ഇവിടെ തോമസ് ഉണ്ണിയാടൻ നേടി. ആളൂർ പഞ്ചായത്തിൻ്റെ ചരിത്രത്തിൽ ഇത്രയും മുന്നേറ്റം യുഡിഎഫ് നടത്തിയിട്ടില്ല . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിന്ന പ്രദേശങ്ങളാണിത്. നഗരസഭയുടെ ഭാഗമായതും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് കൂടുതൽ സീറ്റുകൾ സമ്മാനിക്കുകയും ചെയ്ത പൊറത്തിശ്ശേരിയിലും തദ്ദേശതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അധികാരത്തിലേറ്റിയ കാട്ടൂരിലും 921 വോട്ടുകളുടെയും 994 വോട്ടുകളുടെയും വേളൂക്കരയിൽ 1102 വോട്ടുകളുടെയും ലീഡ് ഉണ്ണിയാടൻ നേടി . എൽഡിഎഫ് ഭരിക്കുന്ന പൂമംഗലം പഞ്ചായത്തിൽ 44 വോട്ടിൻ്റെ ഭൂരിപക്ഷവും യുഡിഎഫിന് നേടാൻ കഴിഞ്ഞു. കാറളം ( 567) , മുരിയാട് (1051 ) , പടിയൂർ (1178 ) എന്നീ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നിൽ ഉള്ളത് .

Please follow and like us: