തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപി യിൽ നാല്പതോളം സീറ്റുകളുടെ കാര്യത്തിൽ എകദേശ ധാരണ; അധിക സീറ്റ് എന്ന സിപിഐ യുടെ ആവശ്യത്തിന് വഴങ്ങാതെ സിപിഎം; യുഡിഎഫിൽ ധാരണ പകുതിയോളം വാർഡുകളിൽ

തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്കുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ നാല്പത് വാർഡുകളിലെ കാര്യത്തിൽ ബിജെപി യിൽ എകദേശ ധാരണ; അധിക സീറ്റ് വേണമെന്ന സിപിഐ യുടെ ആവശ്യത്തിന് വഴങ്ങാതെ സിപിഎം; യുഡിഎഫിൽ ധാരണ പകുതിയോളം വാർഡുകളിൽ

 

ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി ദിവസങ്ങൾ ബാക്കി നില്ക്കെ ഇരിങ്ങാലക്കുട നഗരസഭയിലേക്കുള്ള സ്ഥാനാർഥി നിർണ്ണയത്തിൽ ബിജെപി മുന്നിൽ. 43 വാർഡുകളിൽ 1, 9, 37 വാർഡുകളിൽ ഒഴിച്ചുള്ളവയിൽ സ്ഥാനാർഥികളുടെ കാര്യത്തിൽ എകദേശ ധാരണയായി ക്കഴിഞ്ഞതായിട്ടാണ് സൂചന. 1 , 37 വാർഡുകളിൽ സ്ഥാനാർഥികളെക്കുറിച്ച് സമവായത്തിൽ എത്തിയിട്ടില്ല. വാർഡ് 9 വേണമെന്ന നിലപാടിലാണ് എൻഡിഎ യിലെ ഘടകകക്ഷിയായ ബിഡിജെഎസ് . എന്നാൽ ബിഡിജെഎസ് മണ്ഡലത്തിൽ അപ്രസക്തമാണെന്ന വാദമാണ് ബിജെപി കേന്ദ്രങ്ങൾ മുന്നോട്ട് വയ്ക്കുന്നത്.

നിലവിലെ ഭരണകക്ഷിയായ യുഡിഎഫിൽ പഴയ നഗരസഭ പരിധിയിലെ പത്തോളം വാർഡുകളുടെയും പൊറത്തിശ്ശേരി മേഖലയിൽ ഒൻപത് വാർഡുകളിൽ നിന്നുമാണ് മേൽക്കമ്മിറ്റിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുള്ളത്. ഭരണത്തിന് നേതൃത്വം നൽകാൻ മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ വീണ്ടും രംഗത്ത് ഇറങ്ങുമെന്ന പ്രചരണം ശക്തമായിക്കഴിഞ്ഞിട്ടുണ്ട്

എൽഡിഎഫിൽ അധിക സീറ്റിനെ ചൊല്ലിയുള്ള ചർച്ച എങ്ങുമെത്തിയിട്ടില്ല. വർധിച്ച രണ്ട് വാർഡുകളിൽ ഒരെണ്ണം വേണമെന്ന സിപിഐ യുടെ ആവശ്യത്തോട് സിപിഎം വഴങ്ങിയിട്ടില്ല. അധിക വാർഡ് എന്ന ആവശ്യത്തിൽ സിപിഐ ഉറച്ച് നിൽക്കുകയാണ്. അതേ സമയം വാർഡുകളിൽ സ്ഥാനാർഥി നിർണ്ണയം സംബന്ധിച്ച പ്രാഥമിക യോഗങ്ങൾ നടന്ന് വരുന്നുണ്ട്.

Please follow and like us: