ചിറ നവീകരണ പ്രവര്‍ത്തിക്കിടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു…

ചിറ നവീകരണ പ്രവര്‍ത്തിക്കിടെ ഇരിങ്ങാലക്കുട സ്വദേശിയായ യുവാവ് കുഴഞ്ഞു വീണു മരിച്ചു…

ഇരിങ്ങാലക്കുട : ചിറ നവീകരണ പ്രവര്‍ത്തിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. വെള്ളിക്കുളങ്ങര കൊടുങ്ങ ചിറ നവീകരണ ജോലിക്കു എത്തിയ ഇരിങ്ങാലക്കുട കനാല്‍ ബേസ് അരിക്കാട്ടുപറമ്പില്‍ ഗോപിയുടെ മകന്‍ സാഗര്‍ (സജിത് 33) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പതിനൊന്നര മണിയോടെ ആയിരുന്നു സംഭവം.അസ്വസ്ഥത പ്രകടിപ്പിച്ച സാഗറിന് തൊട്ടടുത്തുള്ള ഡോക്ടറെ കാണിച്ച് പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ച ഇയാളെ വെള്ളിക്കുളങ്ങരയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മാര്‍ഗമധ്യേ മരണമടഞ്ഞു. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 1.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍. ഭാര്യ-രേവതി, മക്കള്‍-ആഗ്നയ് ഗോപി, ഇഷ മല്ലിക

Please follow and like us: