തൃശ്ശൂർ റവന്യൂ ജില്ലാ കേരള സ്കൂൾ കലോൽസവം നവംബർ 23 , 24 ,25 തീയതികളിൽ ഇരിങ്ങാലക്കുടയിൽ; അയ്യങ്കാവ് മൈതാനമടക്കമുള്ള 15 വേദികളിൽ മൂന്നുറോളം ഇനങ്ങളിലായി പങ്കെടുക്കുന്നത് മൂവായിരത്തോളം കലാപ്രതിഭകൾ …

ഇരിങ്ങാലക്കുട: കോവിഡാനന്തരം നടക്കുന്ന ജില്ലയിലെ കലാമാങ്കത്തിന് സംഗമപുരി ഇത്തവണ വേദിയാകും. 33-മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവം നവംബർ 23, 24, 25 തീയതികളായി അയ്യങ്കാവ് മൈതാനം , ടൗൺ ഹാൾ അടക്കമുളള 15 വേദികളിലായി നടക്കും. ജില്ലയിലെ 12 ഉപജില്ലകളിൽ നിന്നായി മുന്നൂറോളം ഇനങ്ങളിലായി മൂവായിരത്തോളം പ്രതിഭകൾ കലോൽസവത്തിൽ പങ്കെടുക്കും. ഇതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ. ഡേവീസ് മുഖ്യാതിഥിയായിരുന്നു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ , പ്രൊഫ. സാവിത്രി ലക്‌ഷ്മണൻ എക്സ് എം.പി., ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ, ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ്. വി , ഉപജില്ല വിദ്യാഭ്യാസ ഓഫീസർ നിഷ.എം.സി., മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, സീമ പ്രേമരാജൻ എന്നിവർ പ്രസംഗിച്ചു. കലോൽസവത്തിന്റെ നടത്തിപ്പിനായി മന്ത്രി ഡോ.ആർ. ബിന്ദു (ചെയർമാൻ) ,വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ (ജനറൽ കൺവീനർ), ഡി.ഇ. ഒ. ഇൻ ചാർജ് ജസ്റ്റിൻ തോമസ് വി. (ട്രഷറർ) എന്നിവർ ഭാരവാഹികളായി

501 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Please follow and like us: