ഇടതുപക്ഷ സർക്കാരിൻ്റെ നികുതി കൊള്ള; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ
ഇടതുപക്ഷ സർക്കാരിൻ്റെ നികുതി കൊള്ള; പ്രതിഷേധ മാർച്ചുമായി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികൾ. ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാർ നടത്തുന്ന നികുതി കൊള്ള അവസാനിപ്പിക്കുക, വർധിപ്പിച്ച ഭൂ നികുതികൾ കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണയും മുൻ ബ്ലോക്ക് പ്രസിഡണ്ട് ടി വി ചാർലി ഉദ്ഘാടനംContinue Reading
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാൽനട ജാഥ തുടങ്ങി
കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുളള അവഗണനയിൽ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ കാൽനട ജാഥ തുടങ്ങി. ഇരിങ്ങാലക്കുട : കേന്ദ്ര ബഡ്ജറ്റിലെ സംസ്ഥാനത്തോടുള്ള അവഗണനയ്ക്കെതിരെ കാൽനട ജാഥയുമായി സിപിഎം.കേന്ദ്ര അവഗണനക്കെതിരെ “കേരളമെന്താ ഇന്ത്യയിലല്ലേ ” എന്ന ചോദ്യമുയർത്തി സിപിഎം എരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൽ നട പ്രചാരണ ജാഥ എടതിരിഞ്ഞി സെൻ്ററിൽ ക്യാപ്റ്റൻ വി എ മനോജ് കുമാറിന് പതാക കൈമാറി ജില്ലാ കമ്മിറ്റി അംഗം കെ കെ രാമചന്ദ്രൻContinue Reading
കഞ്ചാവുമായി കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ
കഞ്ചാവുമായി കരൂപ്പടന്ന സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട: കരൂപ്പടന്ന മുസാഫരിക്കുന്നിൽ വാട്ടർ ടാങ്കിന് സമീപത്തു നിന്നും കഞ്ചാവ് പിടികൂടി.കരൂപ്പടന്ന മുസാഫരിക്കുന്ന് അറക്കപ്പറമ്പിൽ സൈഫുദ്ദീൻ (27 വയസ്സ് )എന്നയാളിൽ നിന്നാണ് കഞ്ചാവ് പോലീസ് പിടികൂടിയത്. മുസാഫരിക്കുന്നിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്നുള്ള വിവരം കിട്ടിയതനുസരിച്ച് ഇരിങ്ങാലക്കുട സി ഐ അനീഷ് കരീമും സംഘവും പെട്രോളിങ് നടത്തുന്നതിനിടയിലാണ് കഞ്ചാവ് സഹിതം സൈഫുദ്ദീൻ പിടിയിലായത്. സംഘത്തിൽ ഉദ്യോഗസ്ഥരായ രാഹുൽ. എ.കെ, ബിബിൻ എന്നിവർ ഉണ്ടായിരുന്നു.Continue Reading
ഫുട്ബോൾ കളിക്കിടയിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു
ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു. ഇരിങ്ങാലക്കുട:ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആൻ്റ് റെസ്ക്യു ഓഫീസര്‍ കയ്പമംഗലം കാഞ്ഞിരപ്പറമ്പില്‍ ബാബുരാജിൻ്റെ മകൻ കെവിനാണ് (33)മരിച്ചത്. വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫുട്ബാള്‍ കോര്‍ട്ടില്‍ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്‍കിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് ധർണ്ണ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് ധർണ്ണ. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനോടുള്ള അധികൃതരുടെ അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ്സ് ആളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ ധർണ്ണ കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. 16 ലക്ഷത്തോളം യാത്രക്കാരും 6 കോടിയോളം രൂപ വാർഷിക വരുമാനമുള്ളതുമായ റെയിൽവേ സ്റ്റേഷൻ കടുത്ത അവഗണനContinue Reading
കരുവന്നൂർ, കാട്ടൂർ സ്വദേശികളായ ഗുണ്ടകളെ കാപ്പ ചുമത്തി നാട് കടത്തി
കരുവന്നൂർ, കാട്ടൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടു കടത്തി ഇരിങ്ങാലക്കുട : കുപ്രസിദ്ധ ഗുണ്ടകളായ കരുവന്നൂർ സ്വദേശി മുരിങ്ങത്ത് വീട്ടിൽ സുധിൻ (28 വയസ്സ്,) കാട്ടൂർ കാരാഞ്ചിറ സ്വദേശി തോട്ടാപ്പിള്ളി വീട്ടിൽ അജീഷ് (32 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്തിയത്. സുധിൻ കൊടകര പോലീസ് സ്റ്റേഷനിൽ 2019 ൽ ഒരു അടിപിടി കേസും, 2024 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ ഒരുContinue Reading
പ്രഥമ ശ്രീ കണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ സദനം കൃഷ്ണൻകുട്ടിക്ക്
പ്രഥമ ശ്രീകണ്ഠേശ്വരം ശിവരാത്രി പുരസ്കാരം ഡോ സദനം കൃഷ്ണൻകുട്ടിക്ക് ഇരിങ്ങാലക്കുട : കലാരംഗത്തെ അതുല്യ പ്രതിഭകൾക്കായി ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്ര ഭരണ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ശിവരാത്രി പുരസ്കാരത്തിന് പ്രശസ്ത കഥകളി ആചാര്യനായ ഡോ സദനം കൃഷ്ണൻകുട്ടി അർഹനായി. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ശിവരാത്രി ദിനമായ ഫെബ്രുവരി 26ന് വൈകീട്ട് 6.50ന് ക്ഷേത്രാങ്കണത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് ക്ഷേത്രം തന്ത്രിContinue Reading
അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്
അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക് . ഇരിങ്ങാലക്കുട : അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്. ഫെബ്രുവരി 21, 22 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികൾ 21 ന് വൈകീട്ട് 4. 30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രധാന അധ്യാപികContinue Reading
ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ; നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു
ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ ; നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു. ഇരിങ്ങാലക്കുട : പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള. ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി 29-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയതടക്കംContinue Reading
പശ്ചിമഘട്ടത്തിൽ നിന്നും രണ്ട് പുതിയയിനം തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷകസംഘം കണ്ടെത്തി
പശ്ചിമഘട്ടത്തിൽ നിന്ന് രണ്ട് പുതിയയിനം തുമ്പികളെ കണ്ടെത്തി ; ഗവേഷണം ക്രൈസ്റ്റ് കോളേജിലെ പരിസ്ഥിതി ശാസ്ത്രവിഭാഗത്തിൻ്റെ നേതൃത്വത്തിൽ . ഇരിങ്ങാലക്കുട : കേരളത്തിലെയും മഹാരാഷ്ട്രയിലെയും വനാതിർത്തി ഗ്രാമങ്ങളിൽ നിന്ന് പുതിയ രണ്ടിനം കടുവാത്തുമ്പികളെ ക്രൈസ്റ്റ് കോളേജിലെ ഗവേഷക സംഘം കണ്ടെത്തി. കറുത്ത ശരീരത്തിൽ മഞ്ഞ വരകളുള്ള സാമാന്യം വലിയ കല്ലൻത്തുമ്പികളാണ് കടുവാത്തുമ്പി കുടുംബത്തിൽ ഉള്ളത്. ഇതിലെ നീളൻ പിൻകാലുകളുള്ള മീറോഗോമ്ഫസ് (Merogomphus) എന്ന ജനുസ്സിൽ നിന്നാണ് പുതിയ തുമ്പികളെ കണ്ടെത്തിയത്.Continue Reading