മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു
ശ്രീകൂടൽമാണിക്യം തിരുവുൽസവം; മാണിക്യശ്രീ പുരസ്കാരം വേണുജിക്ക് സമർപ്പിച്ചു. ഇരിങ്ങാലക്കുട : 2026 ലെ മാണിക്യശ്രീ പുരസ്കാരം കൂടിയാട്ട കുലപതി വേണുജിക്ക് സമർപ്പിച്ചു. ഒരു പവൻ്റെ സ്വർണ്ണപ്പതക്കവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരം കൂടൽ മാണിക്യം തിരുവുൽസവത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ പ്രവർത്തകനായ നളിൻ ബാബു എസ് മേനോൻ സമർപ്പിച്ചു. സ്പെഷ്യൽ പന്തലിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അധ്യക്ഷത വഹിച്ചു. കഥകളി ആചാര്യൻContinue Reading
പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്
പ്രവാസി വ്യവസായി ഷാജു വാലപ്പന് നവാഗത സംവിധായകനുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് . തൃശ്ശൂർ: പ്രവാസ ലോകത്തുനിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന്, ആദ്യ സംവിധാന സംരംഭത്തിലൂടെ തന്നെ സംസ്ഥാന തലത്തിൽ ശ്രദ്ധേയനായി പ്രവാസി വ്യവസായി ഷാജു വാലപ്പൻ. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമ്മിച്ച് സംവിധാനം ചെയ്ത ‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിനാണ് മികച്ച നവാഗത സംവിധായകനുള്ള 49 മത് കേരള സംസ്ഥാന ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ചത്.Continue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ
ശ്രീ കൂടൽമാണിക്യം തിരുവുൽസവം; കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവത്തോടനുബന്ധിച്ച് സംഗമേശ്വരനെ ആദ്യമായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്ക് ദർശിക്കാൻ ആയിരങ്ങൾ. രാത്രി 9.30 ന് ദേവ ചൈതന്യം തിടമ്പലാവാഹിച്ച് ശ്രീകോവിലിന് പുറത്തേക്ക് എഴുന്നള്ളി. കൂടൽമാണിക്യം ദേവസ്വത്തിൻ്റെ സ്വന്തം ആനയായ മേഘാർജ്ജുനൻ തിടമ്പേറ്റി . പാറേമക്കാവ് കാശിനാഥനും കുട്ടംകുളങ്ങര അർജ്ജുനനും ഇടത്തും വലത്തുമായി നിലയുറപ്പിച്ചു. ആനകളുടെ മധ്യത്തിലേക്ക് പ്രദക്ഷിണം പൂർത്തിയാക്കി ഭഗവാൻ എഴുന്നള്ളി നിന്നപ്പോൾ ക്ഷേത്രോൽസവത്തിലെ ആദ്യContinue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗം സംരക്ഷണ വകുപ്പും
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗസംരക്ഷണ വകുപ്പും … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ഉൽസവത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനം വകുപ്പും മൃഗ സംരക്ഷണ വകുപ്പും . ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസർ ഡോ ഹാരീസിൻ്റെയും സോഷ്യൽ ഫോറസ്റ്ററി റേഞ്ച് ഓഫീസർ ചാലക്കുടി ലിബിൻ ജോണിൻ്റെയും നേതൃത്വത്തിൽ വൈകീട്ട് അഞ്ച് മണിയോടെയാണ് കൊട്ടിലാക്കൽ പറമ്പിൽ ആനകളുടെ പരിശോധന ആരംഭിച്ചത്. ആനകളുടെ ശരീരത്തിൽContinue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം; ശ്രദ്ധ നേടി മൃദംഗ മേള
കൂടൽമാണിക്യം തിരുവുൽസവം; ശ്രദ്ധ നേടി കൊരമ്പ് മൃദംഗക്കളരിയുടെ നേതൃത്വത്തിൽ അരങ്ങേറിയ മൃദംഗമേള ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം കൊടിയേറ്റത്തിന് ശേഷം കിഴക്കേ നടപുരയിൽ അവതരിപ്പിച്ച മൃദംഗമേള ശ്രദ്ധേയമായി. കൊരമ്പ് മൃദംഗ ക്കളരിയിലെ 5 മുതൽ 55 വയസ്സ് വരെയുള്ള 55 ഓളം വിദ്യാർത്ഥികളാണ് മൃദംഗമേള അവതരിപ്പിച്ചത്. താള വാദ്യോപകരണമായ മൃദംഗം മാത്രം ഉപയോഗിച്ച് ഒരേ താളത്തിൽ ഇടതടവിലാതെ മേള അവതരിപ്പിച്ചത് ക്ഷേത്രദർശനതിനു വന്ന ഭക്തജനങ്ങൾക്ക് വിസ്മയമായി .Continue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി
കൂടൽമാണിക്യം തിരുവുൽസവത്തിന് കൊടിയേറി; കൊടിപ്പുറത്ത് വിളക്ക് നാളെ ഇരിങ്ങാലക്കുട : സംഗമേശ്വര മന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കൂടൽമാണിക്യം ക്ഷേത്രോൽസവത്തിന് കൊടിയേറി. വൈകീട്ട് 8.10 നും 8.40 നും മധ്യേ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ഹൃഷികേശ് നമ്പൂതിരി കൊടിയേറ്റ കർമ്മം നിർവഹിച്ചു. മണക്കാട് പരമേശ്വരൻ നമ്പൂതിരി, മക്കളായ അഖിൽ നമ്പൂതിരി, നിഖിൽ നമ്പൂതിരി എന്നിവർ പരികർമ്മികൾ ആയിരുന്നു . മണിനാദത്തിൻ്റെ അകമ്പടിയിൽ , കതിനയുടെ മുഴക്കത്തിൽ നടന്ന കൊടിയേറ്റം ദർശിക്കാൻContinue Reading
തിരുവുൽസവം ആരംഭിച്ചിട്ടും ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ്
ശ്രീകൂടൽമാണിക്യം തിരുവുൽസവം ആരംഭിച്ചിട്ടും ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവദിനങ്ങളിൽ പട്ടണത്തിലെ പ്രധാന വീഥികളിലൂടെയുള്ള ഗതാഗത കുരുക്ക് പരിഹരിക്കാൻ സഹായമാകുന്ന ബൈപ്പാസ് റോഡ് ഗതാഗതയോഗ്യമാക്കാത്തതിൽ പ്രതിഷേധം. ബൈപ്പാസ് റോഡിലെ തകർന്ന് തരിപ്പണമായി കിടക്കുന്ന ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ കോൺക്രീറ്റ് ചെയ്ത് ടൈൽ വിരിക്കുന്ന നിർമ്മാണ പ്രവ്യത്തി ഏതാനും ദിവസങ്ങൾ മുമ്പാണ് ആരംഭിച്ചത്. നഗരസഭയുടെ പദ്ധതിയിൽ ഉൾപ്പെടുത്തി 27 ലക്ഷം രൂപ ചിലവിൽContinue Reading
ദളിത് സംഘടനകളുടെ ഹർത്താലിനെ ചൊല്ലി ഇരിങ്ങാലക്കുടയിൽ സംഘർഷം
അഞ്ചരക്കണ്ടിയിലെ വിദ്യാർഥിയുടെ ആത്മഹത്യ; ദളിത് സംഘടനകളുടെ ഹർത്താലിനെ ചൊല്ലി സംഘർഷം; സ്വകാര്യ ബസ്സുകൾ തടഞ്ഞ് ഹർത്താൽ അനുകൂലികൾ; വണ്ടികൾ തടയാൻ അനുവദിക്കില്ലെന്ന നിലപാടിൽ പോലീസ് ഇരിങ്ങാലക്കുട : കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിനെ ചൊല്ലി പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷം. രാവിലെ ആരംഭിച്ച ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള കെപിഎംഎസിൻ്റെ നേതൃത്വത്തിൽContinue Reading
കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു
കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു; അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ രണ്ട് പേർക്ക് പാമ്പ് കടിയേറ്റു . കാറളം പുല്ലത്തറയിൽ വെള്ളാപറമ്പിൽ വീട്ടിൽ പ്രസീദയ്ക്ക് പറമ്പിലെ പുല്ല് അരിയുന്നതിനിടയിലാണ് കടിയേറ്റത്. ഉടനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താണിശ്ശേരിയിൽ കിണർ പണിയ്ക്കുള്ള ഉപകരണങ്ങൾ വാടകയ്ക്ക് എടുക്കാൻ എത്തിയ നടവരമ്പ് ചാമക്കുന്ന് പിടുക്കാട്ടിൽ മോഹനൻ മകൻ സനീഷിനും (31) രാവിലെContinue Reading
ശ്രീ കൂടൽമാണിക്യം തിരുവുത്സവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ
ശ്രീകൂടൽമാണിക്യം തിരുവുൽസവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ; കൂടുതലായി എൺപതോളം സിസി ക്യാമറകൾ; പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനവും ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ച് അധികൃതർ. ക്ഷേത്രത്തിൻ്റെ അകത്തുള്ള സിസി ക്യാമറകൾക്ക് പുറമേ ചുറ്റുമുള്ള റോഡുകളിലായി എൺപതോളം സിസി ക്യാമറകൾ സ്ഥാപിക്കാൻ ദേവസ്വം ഓഫീസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ്Continue Reading
























