ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കുട്ടംകുളം മതിൽ നിർമ്മാണം ഉടൻ ആ രംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.   ഇരിങ്ങാലക്കുട :ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കുക,കുട്ടംകുളം മതിൽ ഉടൻ പണി ആരംഭിക്കുക, ഹൈക്കോടതിയിൽ കള്ള സത്യവാങ്ങ്മൂലം നൽകി പൂട്ടിച്ച ഈവനിംഗ് മാർക്കറ്റ് തുറക്കുക, ഗവ: ആയുർവ്വേദ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം. ആൽത്തറയ്ക്കൽ നടന്ന സമരം മുൻContinue Reading

” സംഗമഗ്രാമമാധവൻ്റെ രണ്ട് കൃതികൾ ” വായനക്കാരിലേക്ക്; പ്രകാശനം ഡൽഹിയിൽ വേൾഡ് ബുക്ക് ഫെയറിൽ വച്ച്   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ് അധ്യാപികയായ ലിറ്റി ചാക്കോ രചിച്ച ‘ സംഗമഗ്രാമമാധവൻ്റെ രണ്ടു കൃതികൾ’ പ്രകാശനം ചെയ്തു. ആധുനിക ഗണിതത്തിൻ്റെ ഉപജ്ഞാതാവായി വിശേഷിപ്പിക്കപ്പെടുന്ന സംഗമഗ്രാമമാധവനെക്കുറിച്ചുള്ള പഠനം നാഷണൽ ബുക്ക് ട്രസ്റ്റ്, ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, യു ജി സി ചെയർമാൻ പ്രൊഫ എം.Continue Reading

സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ സമ്മേളനം ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ 62-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രഞ്ജിനി ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട്Continue Reading

പോത്താനി ശിവക്ഷേത്രത്തിൽ ആറാട്ട് ചടങ്ങുകൾക്കിടെ ആന ഇടഞ്ഞു; നിയന്ത്രിച്ചത് ഉച്ചയോടെ ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്തിൽ പോത്താനി ശിവക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകൾക്കായി കൊണ്ട് വന്ന ആന ഇടഞ്ഞു. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രത്തിൻ്റെ ആറാട്ട് കടവിൽ നിന്നും ആറാട്ട് കഴിഞ്ഞ് അടുത്ത് തന്നെയുള്ള ക്ഷേത്രത്തിലേക്ക് മടങ്ങുന്ന വഴിയാണ് തടത്താവിള ശിവ എന്ന ആന ഇടഞ്ഞത്. ഇടഞ്ഞ ആന പാപ്പാനെ കുത്താൻ ശ്രമിച്ചെങ്കിലും പാപ്പാൻContinue Reading

വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു.   ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കരുവന്നൂർ മംഗലൻ വീട്ടിൽ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് കട പൂട്ടി സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിരെ നിന്നും വന്ന ബുളളറ്റിൽ ഇടിച്ചായിരുന്നുContinue Reading

കണ്ടിജൻ്റ് ജീവനക്കാരുടെ നിയമനത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം; ബഹളത്തിനിടയില്‍ അജണ്ടകള്‍ ചർച്ച കൂടാതെ പാസ്സാക്കി യോഗം പിരിച്ച് വിട്ടു.   ഇരിങ്ങാലക്കുട: നഗരസഭ യോഗത്തില്‍ ഭരണപക്ഷ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാഗ്വാദം. യോഗം ആരംഭിച്ചയുടനെ നഗരസഭയില്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്ന ആദ്യ അജണ്ടയില്‍ നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കക്ഷികള്‍ എതിര്‍പ്പും വിയോജിപ്പും പ്രകടിപ്പിച്ചിരുന്നു. കണ്ടീജന്റ് വര്‍ക്കര്‍ ഒഴിവിലേക്ക് നേരത്തെ തയ്യാറാക്കിയ റാങ്ക്Continue Reading

സംസ്ഥാന ബജറ്റ്‌ ; ഇരിങ്ങാലക്കുടയിൽ ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകങ്ങൾക്കും എജ്യൂക്കേഷണൽ ഹബ്ബിനും ബൈപ്പാസ് റോഡ് നവീകരണത്തിനും ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികൾ   തൃശ്ശൂർ : ഇന്നസെന്റ് – പി ജയചന്ദ്രൻ സ്മാരകം ഉൾപ്പെടെ 51.52 കോടി രൂപയുടെ പദ്ധതികളുമായി സംസ്ഥാന ബജറ്റ്. ഇരിങ്ങാലക്കുട എജ്യൂക്കേഷണൽ ഹബ്ബ്, ഇരിങ്ങാലക്കുട ബൈപ്പാസ് റോഡ് നവീകരണം, പച്ചക്കുട സമഗ്ര കാർഷികവികസന പദ്ധതി തുടങ്ങി ജനപ്രതിനിധിയെന്ന നിലയിൽ നൽകിയ നിർദ്ദേശങ്ങൾക്കെല്ലാംContinue Reading

ഓപ്പറേഷൻ കാപ്പ തുടരുന്നു ;കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി ഷമീർ അറസ്റ്റിൽ   ഇരിങ്ങാലക്കുട :തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെ (40) കാപ്പ ചുമത്തി ജയിലിൽ അടച്ചു. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും,Continue Reading

റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും ഇരിങ്ങാലക്കുട : റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താൽ മാർച്ചും ധർണ്ണയും. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമൻContinue Reading

വാഹനാപകടത്തെ തുടർന്ന് ചികിൽസിലായിരുന്ന കരാഞ്ചിറ സ്വദേശിയായ യുവാവ് മരിച്ചു. ഇരിങ്ങാലക്കുട : വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരാഞ്ചിറ പുലക്കുടിയിൽ ജോയ് മകൻ ജിതിൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാട്ടൂർ ഗവ. ആശുപത്രി റോഡിൽ വച്ച് ജിതിൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്.Continue Reading