തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി പിടിയിൽ

തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് താഴെക്കാട് സ്വദേശിയിൽ നിന്ന് 8 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : താഴേക്കാട് പറമ്പി റോഡ് സ്വദേശി പത്താംമഠം വീട്ടിൽ ഷബിൻ (28 വയസ് )എന്നയാളിൽ നിന്നും സുഹൃത്തുക്കളായ നിഖിൽ, അക്ഷയ്, പ്രസീദ് എന്നിവരിൽ നിന്നും കുവൈറ്റിലേക്കുള്ള ജോബ് വിസ ശരിക്കിക്കൊടുക്കാമെന്ന് പറഞ്ഞ് പ്രതികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി 790000/-നേടിയെടുത്ത കേസിലെ പ്രതി ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശി തെക്കിനിയത്ത് വീട്ടിൽ ബിബിൻ ( 28 വയസ് ) എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ബിബിൻ കൊരട്ടി, ചാലക്കുടി, കണ്ണമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് തട്ടിപ്പ് കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജിമോൻ.ബി, എസ് ഐ ബെന്നി കെ ടി, ജി എസ് സി പി ഓ സുനന്ദ് പി സി, സി പി ഒ തുളസി കൃഷ്ണദാസ് എ ബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: