ക്രൈസ്റ്റ് കോളേജിൽ കോമേഴ്സ് വിഭാഗത്തിൽ ബെസ്റ്റ് ഔട്ട് ഗോയിംഗ് സ്റ്റുഡൻ്റ് മൽസരം ; വി ദേവനാരായണനും അന്ന സജീവും ജേതാക്കൾ ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് ഫിനാൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് മത്സരത്തിൽ ബോയ്സ് വിഭാഗത്തിൽ വി ദേവനാരായണനും ഗേൾസ് വിഭാഗത്തിൽ അന്ന സജീവും തിരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്ന ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോക്ടർ സി .കെ രവിContinue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി പദ്ധതി ഇരിങ്ങാലക്കുട : ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എഴര ലക്ഷം രൂപയാണ് കാട്ടൂർ, കാറളം, മുരിയാട് ഗ്രാമപഞ്ചായത്ത്, പറപ്പൂക്കര പഞ്ചായത്തുകളിലെ ക്ഷീര സഹകരണ ബാങ്ക് സംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്കായി ചിലവഴിക്കുന്നത്. പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽContinue Reading

കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി മരിച്ചു.   തൃശ്ശൂർ : കുവൈത്തിലെ അബ്ദല്ലിയിൽ എണ്ണ ഖനന കേന്ദ്രത്തിൽ ഉണ്ടായ അപകടത്തിൽ ഇരിങ്ങാലക്കുട സ്വദേശി ഉൾപ്പെടെ രണ്ട് മലയാളികൾ മരിച്ചു. ഇരിങ്ങാലക്കുട തുറവൻകാട് നടുവിലപറമ്പിൽ സദാനന്ദൻ്റെയും സുനന്ദയുടെയും മകൻ നിഷിൽ (40) , കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വെളുപ്പിന് ഖനന കേന്ദ്രത്തിലെ ജോലിക്കിടയിൽ ആയിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്ത്Continue Reading

സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ കലോൽസവം ആഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ ഇരിങ്ങാലക്കുട : സിബിഎസ്ഇ തൃശ്ശൂർ സെൻട്രൽ സഹോദയ അധ്യാപകകലോൽസവം ഓഗസ്റ്റ് 2, 9 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ നടക്കും. 2 ന് സ്റ്റേജിതര മൽസരങ്ങളും 9 ന് സ്റ്റേജ് മൽസരങ്ങളും നടക്കും. 40 ഓളം സ്കൂളുകളിൽ നിന്നായി 32 ഇനങ്ങളിൽ 700 ൽ അധികം അധ്യാപകർ മൽസരങ്ങളിൽ പങ്കെടുക്കുമെന്ന് മുഖ്യ രക്ഷാധികാരിContinue Reading

കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയുംContinue Reading

വേണുഗോപാല മേനോൻ (96) അന്തരിച്ചു. കൊടകര : പൊതുമരാമത്തു വകുപ്പ് റിട്ട എഞ്ചിനീയർ എരേക്കത്ത് വേണുഗോപാല മേനോൻ (96) നിര്യാതനായി.സംസ്കാരം നടത്തി. ഭാര്യ : കുരിയക്കാട്ടിൽ സീതമ്മ മക്കൾ : കെ. രാധ (റിട്ട. ടീച്ചർ, ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ, ആനന്ദപുരം), കെ. രഘുനാഥ് (റിട്ട. അസിസ്റ്റന്റ് എഞ്ചിനീയർ, കെ എസ് ഇ ബി), കെ. ദേവദാസ് (റിട്ട. ഗൾഫ്), കെ. രമാദേവി (റിട്ട. ജൂനിയർ സൂപ്രണ്ട്, സിറ്റിContinue Reading

ഇരിങ്ങാലക്കുട : തളിയക്കോണം തൈവളപ്പിൽ വീട്ടിൽ രാധാകൃഷ്ണൻ്റെ മകൻ ദിനേഷ് (32 ) ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രക്ഷിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും . ചാലക്കുടിയിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ദിനേഷിൻ്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു. ജനുവരി 22 ന് രാത്രി എട്ടരയോടെ അഞ്ചേരി സ്വദേശിനിയായ അഖിലയും ഭർത്താവും സഹോദരനും വീട്ടിൽ അതിക്രമിച്ച് കയറുകയും ദിനേഷിനെ അക്രമിക്കുകയും ഫോൺ പിടിച്ച് വാങ്ങിക്കുകയും ചെയ്തതായി ദിനേഷിൻ്റെ മാതാപിതാക്കളായContinue Reading

ഉദ്ഘാടനം കഴിഞ്ഞ് നാളുകൾ പിന്നിട്ടിട്ടും പ്രവർത്തനസജ്ജമല്ലാതെ തുടരുന്ന പദ്ധതികളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം;ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പിൽ തിരിമറികൾ നടന്നതായും ആരോപണം. ഇരിങ്ങാലക്കുട : കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തുകയും പ്രവർത്തന സജ്ജമാകാതെ തുടരുകയും ചെയ്യുന്ന പദ്ധതികളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വിമർശനം. ചെറിയ കാലത്തെ പ്രവർത്തനത്തിന് ശേഷം അടച്ചിട്ടിരിക്കുകയും ചെയ്തിരിക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കാര്യത്തിൽ തിരിമറി നടന്നിട്ടുണ്ടെന്നും റവന്യൂ വകുപ്പ് നടപടിക്രമങ്ങൾContinue Reading

മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും പാചകപ്പുരയുടെയും ഉദ്ഘാടനം ജനുവരി 3 ന്; നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : 130 വർഷത്തെ പാരമ്പര്യമുള്ള മുരിയാട് എയുപി സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ പാചകപ്പുര കം സ്റ്റോറിൻ്റെയും നിർമ്മാണം പൂർത്തിയായി. ജനുവരി 3 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിക്കും. 60 ലക്ഷംContinue Reading

” സുവർണ്ണം” രണ്ടാംദിനയരങ്ങിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യരങ്ങവതരണം ശ്രദ്ധേയമായി   ഇരിങ്ങാലക്കുട :ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന അമ്പതാംവാർഷികാഘോഷം ‘സുവർണ്ണ’ത്തിന്റെ സമാപനത്തിൻ്റെ ആഘോഷപരമ്പരയിൽ രണ്ടാംദിനത്തിൽ കലികൈതവാങ്കം കൂടിയാട്ടം ആദ്യമായി അരങ്ങത്തവതരിപ്പിച്ചു. കവി ഭട്ടനാരായണസുദർശനപണ്ഡിതൻ്റെ കലിവിധൂനനം നാടകത്തിലെ മൂന്നാമങ്കമാണ് കലികൈതവാങ്കം. ആട്ടപ്രകാരരചനയും, സംവിധാനവും, ആവിഷ്ക്കരവും നടത്തിയ ഡോക്ടർ അമ്മന്നൂർ രജനീഷ് ചാക്യാർ കലിയായും അമ്മന്നൂർ മാധവ് ചാക്യാർ ദ്വാപരനായും വേഷമിട്ടു. മിഴാവിൽ കലാമണ്ഡലംContinue Reading