കരുതലും കൈത്താങ്ങും അദാലത്ത് മുകുന്ദപുരം താലൂക്കില്‍ നാളെ ( ഡിസംബർ 16); ഇതിനകം ലഭിച്ചത് 89 അപേക്ഷകൾ ; അദാലത്ത് ദിനത്തിലും പരാതികൾ സ്വീകരിക്കുമെന്ന് അധികൃതർ   ഇരിങ്ങാലക്കുട :പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ ജില്ലയിലെ ഉദ്ഘാടനം നാളെ (ഡിസംബര്‍ 16) മുകുന്ദപുരം താലൂക്കിൽ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഇരിങ്ങാലക്കുട രാജീവ് ഗാന്ധിContinue Reading

ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു; നീണ്ട് പോയത് പ്രാദേശികതലത്തിലെ അഭിപ്രായ ഭിന്നതകളെ തുടർന്ന് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ ഒടുവിൽ ചുമതലയേറ്റു. കമ്മിറ്റി പുനസംഘടിപ്പിച്ചതായി ഡിസിസി പ്രസിഡണ്ട് വി കെ ശ്രീകണ്ഠൻ ഈ വർഷം ഒക്ടോബർ 16 ന് അറിയിപ്പ് നൽകിയിരുന്നുവെങ്കിലും പട്ടികയിലെ ചില പേരുകളെ ചൊല്ലി പ്രാദേശികതലത്തിൽ രൂപമെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നീണ്ട് പോവുകയായിരുന്നു. ബൈജു കുറ്റിക്കാടൻ, ജോസഫ്Continue Reading

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രൈസ്തവ നേതാക്കള്‍ മല്‍സരിക്കണമെന്നും ഭരണഘടനയെ തള്ളിപ്പറയുന്നവരെ തിരിച്ചറിയണമെന്നും രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ .   ഇരിങ്ങാലക്കുട: രൂപതയിലെ വിശ്വാസി സമൂഹത്തില്‍ നിന്നും കൂടുതല്‍ പേര്‍ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സര രംഗത്തിറങ്ങണമെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഇന്ത്യയുടെ മതനിരപേക്ഷതയും ഭരണഘടനയും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയത മുമ്പെങ്ങുമില്ലാത്ത വിധം സര്‍വരംഗങ്ങളിലുംContinue Reading

കേന്ദ്ര അവഗണന അവസാനിപ്പിക്കുക , തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള എഐടിയുസി മേഖലാ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം ഡിസംബർ 17 ന്   ഇരിങ്ങാലക്കുട : കേരളത്തോടുള്ള കേന്ദ്രസർക്കാരിൻ്റെ അവഗണന അവസാനിപ്പിക്കുക,തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐടിയുസിയുടെ നേതൃത്വത്തിൽ ജനുവരി 17 ന് നടത്തുന്ന സെക്രട്ടറിയേറ്റിന് മാർച്ചിന് മുന്നോടിയായി നടത്തുന്ന വടക്കൻ മേഖലാ ജാഥയ്ക്ക് ഡിസംബർ 17 ന് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകും. വൈകീട്ട്Continue Reading

കുറ്റാന്വേഷണങ്ങളിലെ താരം ഹണി ഇനി ഓർമ്മ ; കൊലപാതകമടക്കമുള്ള ജില്ലയിലെ പ്രമുഖ കേസ്സുകളിൽ തുമ്പുണ്ടാക്കുന്നതിൽ ഹണി നിർണ്ണായക പങ്ക് വഹിച്ചെന്ന് പോലീസ്; സംസ്കാരം പോലീസ് ബഹുമതികളോടെ ഇരിങ്ങാലക്കുട : കുറ്റാന്വേഷണ മികവിന് പേരെടുത്ത തൃശ്ശൂർ റൂറൽ കെ 9 സ്ക്വാഡിലെ ഹണി എന്ന നായ ഇനി ഓർമ്മ.കുറ്റവാളികളെ പിടികൂടുന്നതിൽ അതീവ പ്രാഗല്ഭ്യമുള്ള ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയായ ഹണി കരൾ രോഗത്തെ തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പത്തരയോടെയാണ്Continue Reading

വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികം നാളെ അവിട്ടത്തൂരിൽ ( ഡിസംബർ 15) ; പത്ത് വർഷത്തിനുള്ളിൽ ചികിൽസാ സഹായമായി നൽകിയത് മുപ്പത് ലക്ഷത്തോളം രൂപ . ഇരിങ്ങാലക്കുട : മികച്ച കലാകാരൻമാരെ പങ്കെടുപ്പിച്ച് കൊണ്ട് പഞ്ചവാദ്യം സംഘടിപ്പിക്കുക, അവശരായ വാദ്യകലാകലാകാരൻമാർക്ക് ചികിൽസാ സഹായങ്ങൾ ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ 2015 ൽ രൂപീകരിച്ച വാട്സ് ആപ് പഞ്ചവാദ്യ ആസ്വാദകസമിതിയുടെ വാർഷികയോഗം ഡിസംബർ 15 ന് അവിട്ടത്തൂർ ശിവക്ഷേത്രാങ്കണത്തിൽ നടക്കും. വൈകീട്ട്Continue Reading

എൻഎസ്എസ് പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടന നോവയുടെ സ്നേഹസംഗമം ” ഓർമ്മയിലെ പൂക്കാലം ” നാളെ ( ഡിസംബർ 14 ) ക്രൈസ്റ്റ് കോളേജില്‍ ഇരിങ്ങാലക്കുട : ഇന്ത്യയില്‍ ആദ്യമായി എന്‍.എസ്.എസ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചതിലൂടെ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ക്രൈസ്റ്റ് കോളേജിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളണ്ടിയര്‍മാരുടെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ നോവയുടെ 17-ാമത് സ്നേഹസംഗമം ഓര്‍മ്മയിലെ പൂക്കാലം ഡിസംബര്‍ 14 ശനിയാഴ്ച രാവിലെ 9.30 മുതല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. നോവയുടെ രക്ഷാധികാരികളായ പ്രൊഫ.Continue Reading

20 കോടി രൂപ വായ്പ നൽകാൻ കാർഷികഗ്രാമവികസന ബാങ്ക് വാർഷികയോഗത്തിൽ തീരുമാനം. ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് വ്യാപകാതിർത്തിയായിട്ടുള്ള ഇരിങ്ങാലക്കുട സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 2024- 2025 വർഷം 20 കോടി രൂപ വായ്പ നൽകുമെന്ന് ബാങ്ക് പ്രസിഡണ്ട് തിലകൻ പൊയ്യാറ അറിയിച്ചു. ബാങ്കിൻ്റെ 53-ാം വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . വൈസ് പ്രസിഡണ്ട് രജനി സുധാകരൻ , ഡയറക്ടർമാരായ കെ. എൽ. ജെയ്സൺContinue Reading

97-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് ചിത്രം ” എമിലിയ പെരെസ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 97-മത് അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ചിത്രത്തിനുളള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” എമിലിയ പെരെസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ലഹരി മാഫിയ തലവനായ മണിറ്റസിൻ്റെ പുരുഷത്വത്തിൽ നിന്നും സ്ത്രീത്വത്തിലേക്കുള്ള യാത്രയും ഇതിനെ തുടർന്ന്Continue Reading

വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി കേരളകോൺഗ്രസ്സ് പ്രവർത്തകർ ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ്ജ് വർധനവിനെതിരെ കേരള കോൺഗ്രസ്സിൻ്റെ പ്രതിഷേധ കൂട്ടായ്മ. കേരള കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആൽത്തറയ്ക്കൽ നടത്തിയ പ്രതിഷേധ സമരം കേരളകോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. സർക്കാരിൻ്റെയും കെഎസ്ഇബിയുടെയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് ചാർജ്ജ് വർധനവിന് കാരണമായിരിക്കുന്നതെന്ന് തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി. നിയോജക മണ്ഡലം പ്രസിഡണ്ട് റോക്കി ആളൂക്കാരൻ അധ്യക്ഷതContinue Reading