സ്ത്രീധന പീഡന കേസ്സിൽ കരാഞ്ചിറ സ്വദേശിയായ പ്രതി അറസ്റ്റിൽ . ഇരിങ്ങാലക്കുട : സ്ത്രീധനത്തിൻ്റെ പേരിലും ജനിച്ച കുട്ടി പെൺകുട്ടി ആയെന്നതിൻ്റെ പേരിലും ഭാര്യയെ നിരന്തരം ശാരീരികവും മാനസികവുമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.കരാഞ്ചിറ നായരുപറമ്പിൽ വിഷ്ണുവിനെയാണ് (31 വയസ്സ്) കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ ആറും സംഘവും അറസ്റ്റ് ചെയ്തത്. ഭാര്യയുടെ സ്വർണ്ണം മുഴുവനും പ്രതി സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയും കഴിഞ്ഞ മാസം 31 ന് രാത്രി പ്രതി ഭാര്യയെContinue Reading

ഒമാനിലെ വാദി കബീർ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കരുവന്നൂർ സ്വദേശി മരിച്ചു തൃശ്ശൂർ : ഒമാനിൽ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് കരുവന്നൂർ സ്വദേശി മരിച്ചു. കരുവന്നൂർ കൂടാരത്തിൽ വീട്ടിൽ പരേതനായ തങ്കപ്പൻ മകൻ പ്രദീപ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം. കളിസ്ഥലത്തുവെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഒമാനിൽ മലബാർ ഗോൾഡ് ജ്വല്ലറിയിലെ ജീവനക്കാരനാണ്.തങ്കയാണ്Continue Reading

മാപ്രാണം ബ്ലോക്ക് ജംഗ്ഷനിലെ ജ്വല്ലറി ഉടമകളായ ദമ്പതികളെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി കവർന്നു ഇരിങ്ങാലക്കുട : വ്യാപാര സ്ഥാപനം പൂട്ടി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന ദമ്പതികളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്ന് കിലോ വെള്ളി ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കവർന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെ കുഴിക്കാട്ടുക്കോണം ഗുരുജി നഗർ പരിസരത്ത് വച്ചായിരുന്നു സംഭവം. കുഴിക്കാട്ടുക്കോണം ചവാൻ വീട്ടിൽContinue Reading

നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ കവരുകയും ചെയ്ത കേസ്സിൽ കാട്ടൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണി പ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീറിനെ (39 വയസ്സ്) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്നContinue Reading

പി. ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി, നാളെ രാവിലെ 8.30 ന് ഇരിങ്ങാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനം. തൃശ്ശൂർ : വിട പറഞ്ഞ ഭാവഗായകൻ പി ജയചന്ദ്രന് ആയിരങ്ങളുടെ അന്ത്യാഞ്ജലി.കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കെ.ടി മുഹമ്മദ് തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ച പി. ജയചന്ദ്രന് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ 10.45 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയായിരുന്നു അക്കാദമിയില്‍ പൊതുദര്‍ശനം. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ഉന്നത വിദ്യാഭ്യാസContinue Reading

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂർ : മലയാളി നെഞ്ചോട് ചേർത്ത ഭാവഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങി . 80 വയസ്സായിരുന്നു. വൈകീട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വസതിയിൽ കുഴഞ്ഞ വീണ ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിലായിരുന്നു. 1944 മാർച്ച് 3 ന് രവിവർമ്മ കൊച്ചനിയൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത്Continue Reading

പൊറത്തൂച്ചിറ ഇഫക്ട്; നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25000 രൂപ പിഴ ; പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ ഇരിങ്ങാലക്കുട : ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടികൾ തുടരുന്നു. പൊതു കാനയിലേക്ക് മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ആൽത്തറയ്ക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന ” മോക്കോ കഫേ ” എന്ന കോഫി ഷോപ്പിന് നഗരസഭ ആരോഗ്യ വിഭാഗം 25000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമContinue Reading

തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയും മെല്ലെപ്പോക്കുമെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയവും വേണ്ടത്ര ബദൽ സംവിധാനങ്ങൾ ഏർപെടുത്താതെയുള്ളതുമാണെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി. 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൻ്റെ നിർമാണം 2022ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പകുതിപോലും ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തെ യാത്ര ദുരിതപൂർണമാണെന്നും യോഗം കുറ്റപ്പെടുത്തി. പി.ടി.ജോർജ്Continue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിലെ നേട്ടം ;ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി തൃശ്ശൂർ : തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇContinue Reading

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്   ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന്Continue Reading